Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് രണ്ടു വയസുകാരി ഉള്‍പ്പെടെ 24 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തിലൂടെ രോഗമില്ല

മലപ്പുറം: ജില്ലയില്‍ 24 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ ആറ് പേര്‍ വിവിധ ജില്ലകളിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ജൂണ്‍ 22 ന് ബംഗലൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി(25), ജൂണ്‍ 20 ന് മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി(35) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.

b

ജൂണ്‍ 28 ന് ദോഹയില്‍ നിന്ന് ഒരേ വിമാനത്തിലെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി(41), തെന്നല സ്വദേശി(28), ജൂണ്‍ 22 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി(22), ജൂണ്‍ 25 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി(30), ജൂണ്‍ 29 ന് റിയാദില്‍ നിന്നെത്തിയ കോഡൂര്‍ വലിയാടിലെ രണ്ട് വയസുകാരി, ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് നടുവത്ത് സ്വദേശി(37), ജൂണ്‍ 22 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി(34), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി(49), ജൂണ്‍ 28 ന് ദോഹയില്‍ നിന്നെത്തിയ കുറുവ സ്വദേശി(38), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി(20), ജൂണ്‍ 10 ന് റിയാദില്‍ നിന്നെത്തിയ പെരുമ്പടപ്പ് കോടത്തൂര്‍ സ്വദേശി(45), ജൂണ്‍ 23 ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി(52), ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ മംഗലം കൂട്ടായി സ്വദേശി(31), ജൂണ്‍ 22 ന് ദുബൈയില്‍ നിന്നെത്തിയ രണ്ടത്താണി സ്വദേശിനി(22), ജൂണ്‍ 30 ന് ഒമാനില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി(37), ജൂണ്‍ 28 ന് റിയാദില്‍ നിന്നെത്തിയ വണ്ടൂര്‍ മേലേമടത്തുള്ള ഒരു വയസുകാരി എന്നിവര്‍ക്ക് വിദേശങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗം സ്ഥിരീകരിച്ചു.

ഇവരെക്കൂടാതെ മലപ്പുറം ജില്ലക്കാരായ ആറ് പേര്‍ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+