Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ റെക്കോർഡ് നേട്ടം; മലപ്പുറം ജില്ലയ്ക്ക് കൈയ്യടി; നടത്തിയത് 2523 ശസ്ത്രക്രിയകൾ

കേരളത്തിലെ റെക്കോർഡ് നേട്ടം; മലപ്പുറം ജില്ലയ്ക്ക് കൈയ്യടി; നടത്തിയത് 2523 ശസ്ത്രക്രിയകൾ

മലപ്പുറം: ജില്ലയ്ക്ക് മികച്ച നേട്ടം. മലപ്പുറത്തെ ആശുപത്രിയിലായി നടത്തിയത് 2523 ശസ്ത്രക്രിയകൾ. കോവിഡും ഭീതിയും വ്യാപിച്ചു തുടങ്ങിയ സമയത്തും പിൻതിരിയാതെ ശസ്ത്രക്രിയകൾ നടത്തി ജില്ല മാതൃകയായി. 2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കുകളാണിവ. വിജയകരമായി തന്നെ ആശുപത്രിയിൽ ഇത്തരം ശസ്ത്രക്രിയകൾ നടന്നു.

പുറത്ത് വന്ന റിപ്പോർട്ടുകളിൽ അനസ്തീസിയ ആവശ്യമുള്ള മേജർ ശസ്ത്രക്രിയകളുടെ എണ്ണം 1614 എണ്ണമാണ്. ഇതിൽ തന്നെ 1032 എണ്ണം നടത്തിയത് ഇവിടെയുള്ള ഗൈനക്കോളജി വിഭാഗവും. ഇത് കേരളത്തിലെ തന്നെ റെക്കോർഡ് നേട്ടം ആണെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു.

malappuram

നേരത്തെ കോവിഡ് ബാധിച്ചവർ അടക്കം അടിയന്തര പ്രസവ ശസ്ത്രക്രിയകൾ മികച്ച രീതിയിൽ നടത്തി ഈ വിഭാഗം കയ്യടി നേടിയിരുന്നു. പ്രസവ ശസ്ത്രക്രിയകൾക്കു പുറമേ ഗർഭാശയ രോഗങ്ങൾക്കുള്ള ഹിസ്ട്രക്ടമി, അണ്ഡാശയ രോഗങ്ങൾക്കുള്ള ഓവറോട്ടമി എന്നിവയും ഇവിടെ ചെയ്യുന്നുണ്ട്. ജനറൽ സർജറി വിഭാഗം 515 ശസ്ത്രക്രിയകൾ ആണ് ചെയ്തത്.

മുതിർന്നവർക്കും കുട്ടികൾക്കും ഹെർണിയ, തൈറോയ്ഡ്, വെരിക്കോസ് വെയ്ൻ, വെരികോസീൽ, അപ്പൻഡിസൈറ്റിസ് എന്നിവയാണ് കൂടുതൽ ചെയ്ത് വിജയിപ്പിച്ചത്. ഹീമോഫീലിയ ബാധിതർക്കുള്ള ശസ്ത്രക്രിയ ചെയ്ത സംസ്ഥാനത്തെ ആദ്യ ആശുപത്രിയും ഇതാണ്. ജില്ലാ തല ഡേ കെയർ സെന്ററുമായി ചേർന്നാണ് ഇത് നടത്തുന്നത്.

അസ്ഥിരോഗ വിഭാഗം നടത്തിയത് 469 ശസ്ത്രക്രിയകളാണ്. അൻപതിലധികം മുട്ടുമാറ്റി വയ്ക്കലും ഇടുപ്പ് മാറ്റിവയ്ക്കലും ഇവിടെ നടത്തിയിട്ടുണ്ട്. 122 ശസ്ത്രക്രിയകൾ ഇഎൻടി വിഭാഗവും 304 എണ്ണം നേത്ര രോഗ വിഭാഗവും നടത്തി. പിഎംആർ വിഭാഗത്തിൽ 119 എണ്ണമാണ് ഇക്കാലയളവിൽ നടന്നത്.

അനസ്തീസിയ വിഭാഗത്തിന്റെയും ശാരീരിക ക്ഷമത പരിശോധിക്കുന്ന ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, ദന്ത വിഭാഗം എന്നിവയുടെ സേവനവും ഈ നേട്ടം കൈവരിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. 2020 ജനുവരിയിൽ ഓപ്പറേഷൻ തിയറ്റർ ബ്ലോക്കിനു തീ പിടിച്ച് നശിച്ചതോടെ മാതൃശിശു ബ്ലോക്കിലെ ഓപ്പറേഷൻ തിയറ്ററാണ് എല്ലാ വിഭാഗങ്ങളും ഉപയോഗിക്കുന്നത്. പരിമിതമായ ഈ സൗകര്യത്തിലാണ് ആശുപത്രി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

അതേസമയം, ജില്ലയിൽ കോവിഡ് വാക്സീൻ രണ്ടാം ഡോസ് വിതരണത്തിൽ മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് കല‌ക്ടർ വി.ആർ.പ്രേംകുമാർ അനുമോദനം അറിയിച്ചിരുന്നു. ചുങ്കത്തറ ആരോഗ്യ ബ്ലോക്ക്, പെരിന്തൽമണ്ണ, തിരൂർ നഗരസഭകൾ, വളവന്നൂർ, മൂത്തേടം, കരുളായി, പോത്തുകൽ, അമരമ്പലം, വഴിക്കടവ്, ചാലിയാർ, വള്ളിക്കുന്ന്, പുളിക്കൽ പഞ്ചായത്തുകൾ എന്നിവയാണ് രണ്ടാം ഡോസ് വിതരണത്തിൽ മുന്നിട്ടുനിൽക്കുന്നത്.

രണ്ടാം ഡോസ് വിതരണത്തിൽ പിന്നാക്കം നിൽക്കുന്ന പഞ്ചായത്തുകളിൽ പ്രത്യേക ഇടപെടൽ നടത്തിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കാൻ പഞ്ചായത്ത് വകുപ്പ് ഉപ ഡയറക്ടറെ കലക്ടർ ചുമതലപ്പെടുത്തി. കോവിഡ് അവലോകന യോഗത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപന അധ്യക്ഷരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+