മലപ്പുറത്ത് 27 ലക്ഷം ഡോസ് വാക്സിന്‍ വിതരണം ചെയ്തു; 2580 പേര്‍ക്ക് കൂടി ഇന്ന് കൊറോണ
മലപ്പുറം: ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നു. ഇതുവരെ വിതരണം ചെയ്തത് 27 ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ്. ഇന്ന് 2500ലധികം പേര്‍ക്ക് കൂടി കൊവിഡ് രോഗം ജില്ലയില്‍ സ്ഥിരീകരിച്ചു. അതേസമയം 3000ത്തിലധികം പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസമാണ്. 30000 പേരാണ് മലപ്പുറം ജില്ലയില്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ടിപിആര്‍ 15 ശതമാനത്തിലേക്ക് എത്തിയതും ആശ്വാസം നല്‍കുന്നു.
ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,580 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.54 ശതമാനമാണ് ടിപിആര്‍. 2,431 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കംവഴി രോഗം ബാധിച്ചു. വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 98 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

3,019 പേരാണ് ബുധനാഴ്ച കോവിഡ് മുക്തരായത്. 70,214 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 29,981 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ട് വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 27,68,227 ഡോസ് വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 20,80,727 പേര്‍ക്ക് ഒന്നാം ഡോസും 6,87,500 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണെന്ന് ഡി.എം.ഒ പറഞ്ഞു.
അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം.
സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്സിന്‍ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കോവിഡ് വാക്സിന്‍ ലഭിക്കുന്നതാണ്. അതേസമയം, കേരളത്തില്‍ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.












Click it and Unblock the Notifications