Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 511 പേര്‍ക്ക് കൊറോണ രോഗം; മരണം 525 ആയി, ചികില്‍സയിലുള്ളത് 4525 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 486 പേരും ഉറവിടമറിയാതെ 17 പേരുമാണ് വൈറസ്ബാധിതരായത്. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വീതം വിദേശ രാജ്യത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്. 261 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് ജില്ലയില്‍ കോവിഡ് രോഗമുക്തരായത്. ഇവരുള്‍പ്പെടെ 98,256 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്.

x

ജില്ലയിലിപ്പോള്‍ 20,599 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,525 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 299 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 121 പേരും 103 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 525 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

കേരളത്തില്‍ ഇന്ന് 6293 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 പേര്‍ മരിച്ചു.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 71,607 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1285 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 402 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+