Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 261 പേര്‍ക്ക് കൊറോണ; 234 പേര്‍ക്ക് സമ്പര്‍ക്കം വഴി... 107 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 234 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയതാണ്. ശേഷിക്കുന്ന 23 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

C

വിദഗ്ധ ചികിത്സക്ക് ശേഷം 107 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,266 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ആരോഗ്യ പ്രവര്‍ത്തകരായ മുണ്ടേരി സ്വദേശി (29), നിലമ്പൂര്‍ സ്വദേശിനി (47), എടക്കര സ്വദേശിനി (50) എന്നിവര്‍ ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവരാണ്. കര്‍ണ്ണാടകയില്‍ നിന്നെത്തിയ നടുവിലങ്ങാടി സ്വദേശി (47)ക്കും രോഗം ബാധിച്ചു.

യുഎഇയില്‍ നിന്നെത്തിയവരായ പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി (23), പാലപ്പെട്ടി സ്വദേശി (45), നിലമ്പൂര്‍ സ്വദേശി (46), ഒഴൂര്‍ സ്വദേശി (55), പച്ചാട്ടിരി സ്വദേശി (56), പെരുവെള്ളൂര്‍ സ്വദേശി (31), പുല്‍പറ്റ സ്വദേശി (42), മൂത്തേടം സ്വദേശി (24), സൗദിയില്‍ നിന്നെത്തിയവരായ കോഡൂര്‍ സ്വദേശിനി (42), മലപ്പുറം ജില്ലക്കാരിയായ 28 വയസുകാരി, കരുവാരക്കുണ്ട് സ്വദേശി (46), തുവ്വൂര്‍ സ്വദേശി (37), കാരക്കുന്ന് സ്വദേശി (38), വെള്ളില സ്വദേശി (40), തവനൂര്‍ സ്വദേശി (30), മങ്കട സ്വദേശി (39), പാലക്കാട് സ്വദേശി (43), മമ്പാട് സ്വദേശി (52), മോങ്ങം സ്വദേശി (57), കുറുമ്പലങ്ങോട് സ്വദേശി (50), ഖത്തറില്‍ നിന്നെത്തിയവരായ മലപ്പുറം ജില്ലാക്കാരനായ 48 വയസുകാരന്‍, പൊല്‍പ്പാക്കര സ്വദേശി (21), ഒമാനില്‍ നിന്നെത്തിയ കോഡൂര്‍ സ്വദേശി (32) എന്നിവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+