മലപ്പുറത്ത് ഇന്ന് 744 പേര്‍ക്ക് കൊറോണ രോഗം; രണ്ടു ദിവസം കോവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവ്
മലപ്പുറം: ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 744 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 693 പേര്‍ക്കും ഉറവിടമറിയാതെ 27 പേര്‍ക്കുമാണ് ഇന്ന് വൈറസ്ബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 23 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. ഇതുവരെ 623 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്. അതേസമയം 264 പേര്‍ കൂടി ഇന്ന് രോഗമുക്തരായതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 1,24,617 ആയി.

21,090 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,562 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 197 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 127 പേരും 101 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.
കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലയില്‍ 16, 17 തിയ്യതികളില്‍ കോവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. 14000 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ജില്ലയില്‍ സൗകര്യവുമൊരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം ഈ ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ഡി.എം.ഒ അറിയിച്ചു.












Click it and Unblock the Notifications