മലപ്പുറത്ത് ടിപിആറില്‍ നേരിയ കുറവ്; ജില്ലയില്‍ കൊവിഡ് ചികില്‍സയില്‍ 20,244 പേര്‍
മലപ്പുറം: ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസത്തേതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുറവുള്ളത്. എങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ പതിവ് പോലെ മലപ്പുറം ജില്ലയില്‍ തന്നെയാണ്. 2600ലധികം പേര്‍ക്ക് ജില്ലയില്‍ രോഗം ബാധിക്കുകയും 2500ഓളം പേര്‍ക്ക് ഭേദമാകുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് 17000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ 2000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു.

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച ടിപിആര്‍ നിരക്ക് 14.89 ശതമാനം രേഖപ്പെടുത്തി. ശനിയാഴ്ച 16 ശതമാനത്തിനടുത്തായിരുന്നു. 2,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2,467 പേര്‍ രോഗമുക്തരായി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,607 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 31 പേര്‍ക്ക് ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 42 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 62,940 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20,244 പേര്‍ ചികിത്സയിലാണ്. ഇതുവരെ 1,459 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications