കൊവിഡ്: മലപ്പുറത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം; പ്രാണവായുവിന് സഹായം
മലപ്പുറം: ജില്ലയില്‍ ഇന്ന് 17.04 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. 2,736 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,683 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 29 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 20 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,493 പേരാണ് കോവിഡ് മുക്തരായത്. 76,867 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 33,299 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്.
മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ അഞ്ച് നഗരസഭാ വാര്‍ഡുകളിലേക്കുകൂടി കൂടി വ്യാപിപ്പിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍
കൊണ്ടോട്ടി - വാര്‍ഡ് ഒന്ന്
തിരൂരങ്ങാടി - മൂന്ന്, എട്ട് വാര്‍ഡുകള്‍
വളാഞ്ചേരി - 19, 33 വാര്‍ഡുകള്‍
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍
ആതവനാട് - വാര്‍ 10 പരിതി
ചോക്കാട് - വാര്‍ഡ് അഞ്ച് (ചോക്കാട്), വാര്‍ഡ് 10 (പുല്ലങ്ങോട്)
എടക്കര - വാര്‍ഡ് എട്ട് (വെള്ളാരംകുന്ന്)
എടവണ്ണ - വാര്‍ഡ് രണ്ട് (കിഴക്കെ ചാത്തല്ലൂര്‍)
കരുളായി - വാര്‍ഡ് ഒന്‍പത് (അമ്പലക്കുന്ന്)
കീഴാറ്റൂര്‍ - വാര്‍ഡ് 18 (തച്ചിങ്ങനാടം)
കുഴിമണ്ണ - വാര്‍ഡ് 11 (കുഴിമണ്ണ)
മൂത്തേടം - വാര്‍ഡ് എട്ട് (വെള്ളമുണ്ട)
നന്നംമുക്ക് - വാര്‍ഡ് 10 (താരിയത്ത്)
നിറമരുതൂര്‍ - വാര്‍ഡ് ആറ് (കരിമരം)
ഒതുക്കുങ്ങല്‍ - വാര്‍ഡ് ആറ് (തൊടുകുത്തുപറമ്പ്)
ഒഴൂര്‍ - വാര്‍ഡ് ഒന്‍പത് (കരിങ്കപ്പാറ)
പൊന്മള - വാര്‍ഡ് ആറ് (ആക്കപ്പറമ്പ്)
പൂക്കോട്ടൂര്‍ - വാര്‍ഡ് 13 (ന്യൂബസാര്‍)
പോരൂര്‍ - വാര്‍ഡ് എട്ട് (പള്ളിക്കുന്ന്)
തിരുനാവായ - വാര്‍ഡ് ഒന്ന് (കണ്ടമ്പാറ)
വാഴയൂര്‍ - വാര്‍ഡ് നാല് (പൊന്നേമ്പാടം)
വഴിക്കടവ് - വാര്‍ഡ് 13 (വള്ളിക്കാട്).
അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെ ജില്ലാഭരണകൂടം നടപ്പിലാക്കുന്ന 'പ്രാണവായു' പദ്ധതിയിലേക്ക് മലപ്പുറം ജില്ലാ അസോസിയേഷന്‍ ഓഫ് കുവൈറ്റ് 2.9 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുവൈറ്റില്‍ നിന്നും സംഘടനയുടെ അംഗങ്ങള്‍ സ്വരൂപിച്ച തുകയാണ് കലക്ടറുടെ ചേമ്പറില്‍ വെച്ച് കൈമാറിയത്. കുവൈറ്റില്‍ ജോലി ചെയ്യുന്ന മലപ്പുറം നിവാസികളുടെ കൂട്ടായ്മയാണിത്. ചടങ്ങില്‍ മലപ്പുറം ജില്ലാ അസോസിയേഷന്‍ ഓഫ് കുവൈറ്റ് മുഖ്യ രക്ഷാധികാരി ശറഫുദ്ധീന്‍ കണ്ണെത് , ട്രഷറര്‍ അഭിലാഷ് കളരിക്കല്‍ , വൈസ് പ്രസിഡന്റ് ഇഭ്രാഹിം കുട്ടി വെളിയങ്കോഡ്, ജോയന്റ് സെക്രട്ടറി അഡ്വ ജംഷാദ് കള്ളിയില്‍, ബാലചന്ദ്രന്‍ ഭഗവതിപ്പറമ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
കേരളത്തില്‍ ഇന്ന് 29,322 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.












Click it and Unblock the Notifications