മലപ്പുറത്ത് കൊവിഡ് ടിപിആര്‍ 17.99 ശതമാനം; സമ്പര്‍ക്കം വഴി രോഗ വ്യാപനം കൂടുന്നു
മലപ്പുറം: ജില്ലയില്‍ ആശങ്ക കുറയാതെ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക്. ഇന്ന് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിനടുത്ത്. 2800ഓളം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 2500 പേര്‍ക്ക് രോഗമുക്തി. നേരിട്ടുള്ള സമ്പര്‍ക്കം തന്നെയാണ് ജില്ലയിലെ രോഗ വ്യാപനത്തിന് കാരണം. 18000ത്തിലധികം പേരാണ് ഇനി ജില്ലയില്‍ രോഗം ബാധിച്ച് വിവിധ കേന്ദ്രങ്ങളിലും വീടുകളിലും ചികില്‍സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇന്നും കൂടുതല്‍ രോഗികള്‍ മലപ്പുറം ജില്ലയിലാണ്.

ജില്ലയില്‍ ചൊവ്വാഴ്ച ടിപിആര്‍ 17.99 ശതമാനം. 2,752 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,453 പേര്‍ രോഗമുക്തി നേടി. 18,291 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,394 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. 2,673 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 25 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേര്‍ക്കും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 37 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 53,419 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. അതേസമയം, കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications