മലപ്പുറത്ത് കൊവിഡ് ടിപിആര്‍ കുറഞ്ഞു; ജില്ലയില്‍ ചികിത്സയില്‍ 20,030 പേര്‍
മലപ്പുറം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത്. നാല് ജില്ലകളില്‍ 2000ത്തിലധികം രോഗികളുണ്ട്. ടിപിആര്‍ 16 ശതമാനത്തില്‍ താഴ്ന്നത് മലപ്പുറത്തിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം 20 ശതമാനമായിരുന്നു. 2800 ലധികം പേര്‍ക്ക് ജില്ലയില്‍ കൊവിഡ് രോഗം ബാധിച്ചു. 90 ശതമാനത്തിലധികം നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ്. ജില്ലയില്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 20000 കവിഞ്ഞു.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍
ശനിയാഴ്ച ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കുള്‍പ്പടെ 2,816 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 15.91 ശതമാനമാണ് ടിപിആര്‍. 2,707 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 35 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,441 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.
2,401 പേര്‍ രോഗമുക്തരായി. 59,100 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 20,030 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 14,76,002 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. ഇതില്‍ 10,55,652 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 4,20,350 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
അതേസമയം, കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അതീവ സുന്ദരിയായി നടി ഭാവന; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications