Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരമിച്ച ഡോക്ടര്‍മാരുടെ സഹായം തേടി മലപ്പുറം; ജില്ലയില്‍ ഇന്ന് കൊവിഡ് ടിപിആര്‍ 20.25

മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ഇവിടെ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ആലോചിക്കുന്നു. ഇതിന് വിരമിച്ച ഡോക്ടര്‍മാരുടെ സഹായം തേടിയിരിക്കുകയാണ് മന്ത്രി വി അബ്ദുറഹ്മാന്‍. വിരമിച്ച ഡോക്ടര്‍മാരെ കൂടാതെ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ സേവന സന്നദ്ധരായി മുന്നോട്ട് വരണമെന്ന് ജില്ലയുടെ ചുമതലയുള്ള കായിക മന്ത്രി വി.അബ്ദുറഹിമാന്‍ അഭ്യര്‍ത്ഥിച്ചു.

പ്രതിദിന രോഗികളുടെ എണ്ണം കൂടുതലാണ് എന്നതിനൊപ്പം തന്നെ ഗുരുതരാവസ്ഥയിലാവുന്ന രോഗികളുടെയും എണ്ണം കൂടുതലാണ്. ഈ സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും നടത്തുന്ന വാക്സിനേഷന്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളുമായും ജനങ്ങള്‍ സഹകരിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം സമയബന്ധിതമായി പ്രതിരോധ കുത്തിവെപ്പും കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കൂ.

p

ജില്ലയില്‍ നിലവിലുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ 12 സ്ഥിരം കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നത് ഇതിന്റെ ഭാഗമായാണ്. നിലവില്‍ കോവിഡ് വാക്സിനേഷന്‍ നടന്നു കൊണ്ടിരിക്കുന്ന 125 സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളും 17 സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെയും പുറമെയാണ് ഈ 12 പുതിയ സ്ഥിരം മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജീകരിക്കുന്നത്.ഇവിടെ സേവനം ചെയ്യുന്നതിന് ആരോഗ്യ മേഖലയിലെ സേവനത്തിന് ശേഷം വിരമിച്ച ജീവനക്കാര്‍ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍, അതത് മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ 20,38,804 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനാണ് കഴിഞ്ഞ ബുധനാഴ്ച വരെ വിതരണം ചെയ്തത്.

അതേസമയം, മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കുള്‍പ്പടെ 2,824 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 20.25 ശതമാനമാണ് ടിപിആര്‍. 2,739 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 28 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 52 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

തണ്ണീര്‍മത്തനിലെ 'സ്‌കൂള്‍ കുട്ടി' തന്നെയാണോ ഇത്; ഗോപിക രമേശിന്റെ ചിത്രങ്ങള്‍ വൈറല്‍

2,712 പേര്‍ വ്യാഴാഴ്ച കോവിഡ് മുക്തരായതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 4,30,368 ആയി. 79,610 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,560 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 1,875 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്. ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന സ്ഥിരം മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇവയാണ്...

1- ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോട്ടപ്പടി, മലപ്പുറം
2- ടൗണ്‍ ഹാള്‍, മഞ്ചേരി,
3- വാഗണ്‍ ട്രാജഡി ഹാള്‍, തിരൂര്‍,
4- മേലങ്ങാടി ഹൈസ്‌ക്കൂള്‍, കൊണ്ടോട്ടി,
5- സി വി ഓഡിറ്റോറിയം, ഇന്ത്യനൂര്‍, കോട്ടക്കല്‍,
6- വ്യാപാര ഭവന്‍, നിലമ്പൂര്‍,
7- മൂസക്കുട്ടി ബസ് സ്റ്റാന്‍ഡ്, പെരിന്തല്‍മണ്ണ,
8- സൂപ്പിക്കുട്ടി സ്‌കൂള്‍, നെടുവ,
9- ഷാദി മഹല്‍ ഓഡിറ്റോറിയം, പൊന്നാനി,
10- പീവീസ് ഓഡിറ്റോറിയം, താനൂര്‍,
11- പി.എസ്.എം.ഓ. കോളേജ് തിരൂരങ്ങാടി,
12- എ.എം.എല്‍.പി. സ്‌കൂള്‍ തൊഴുവാനൂര്‍, കാവുംപുറം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+