മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കാര്യങ്ങള്‍ കൈവിടുന്നു; കൊവിഡ് ടിപിആര്‍ 20ന് മുകളില്‍, ചികിത്സയില്‍ 19,636 പേര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ആശങ്ക ശക്തിപ്പെടുന്നു. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനം കടന്നു. ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന ടിപിആര്‍. സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. 3000ത്തോളം പേര്‍ക്ക് ജില്ലയില്‍ രോഗം ബാധിച്ചു. ആയിരത്തിലധികം പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചു. 19000ത്തിലധികം പേരാണ് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്.

c

ജില്ലയില്‍ ഇന്ന് 20.56 ശതമാനമാണ് ടി.പി.ആര്‍. 2,871 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 1,033 പേര്‍ രോഗമുക്തരായി. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് 2,786 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗബാധയുണ്ടായത്. 24 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 46 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 57,155 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 19,636 പേര്‍ ചികിത്സയിലാണ്. ഇതുവരെ 1,426 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകന്‍; പിന്നീട് മുസ്ലിമായി... 91 പള്ളി നിര്‍മിച്ചു, ഒടുവില്‍ ദുരൂഹ മരണംബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകന്‍; പിന്നീട് മുസ്ലിമായി... 91 പള്ളി നിര്‍മിച്ചു, ഒടുവില്‍ ദുരൂഹ മരണം

അതേസമയം, കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

Malappuram
English summary
2871 people test for Coronavirus in Malappuram today; TPR 20.56 percentage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X