• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം; ജില്ലയില്‍ ഇന്ന് 3000ഓളം പേര്‍ക്ക് കൂടി കൊറോണ

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച 2,952 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.76 ശതമാനമാണ് ടിപിആര്‍. ഇന്ന് 3,964 പേര്‍ രോഗമുക്തരായി. നേരിട്ടുള്ള സമ്പര്‍ക്കം വഴി രോഗം ബാധിച്ചത് 2,837 പേര്‍ക്കാണ്. 29 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 83 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 74,643 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,444 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

അതേസമയം, പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലുള്ള മേഖലകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. ആറ് നഗരസഭ വാര്‍ഡുകളിലും 23 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലുമാണ് നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നത്.

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

നിലമ്പൂര്‍ - വാര്‍ഡ് 26, 31
പരപ്പനങ്ങാടി - വാര്‍ഡ് ആറ്
പെരിന്തല്‍മണ്ണ - വാര്‍ഡ് 19
പൊന്നാനി - വാര്‍ഡ് 39
താനൂര്‍ - വാര്‍ഡ് 43

ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

ആലങ്കോട് - വാര്‍ഡ് 10
ചോക്കാട് - 16, 18 വാര്‍ഡുകള്‍
ചുങ്കത്തറ - 10, 11 വാര്‍ഡുകള്‍
എടക്കര - വാര്‍ഡ് നാല്
എടപ്പാള്‍ - വാര്‍ഡ് 14
എടവണ്ണ - നാല്, 14 വാര്‍ഡുകള്‍
എടയൂര്‍ - വാര്‍ഡ് രണ്ട്
കല്‍പകഞ്ചേരി - വാര്‍ഡ് 15
കരുവാരക്കുണ്ട് - എട്ട്, 15 വാര്‍ഡുകള്‍
കൂഴുപറമ്പ് - വാര്‍ഡ് 12
കുറ്റിപ്പുറം - വാര്‍ഡ് 14
മൊറയൂര്‍ - വാര്‍ഡ് 10
പെരുമ്പടപ്പ് - വാര്‍ഡ് അഞ്ച്
പൂക്കോട്ടൂര്‍ - വാര്‍ഡ് മൂന്ന്
തവനൂര്‍ - വാര്‍ഡ് 12
തുവ്വൂര്‍ - വാര്‍ഡ് രണ്ട്
തൃപ്രങ്ങോട് - വാര്‍ഡ് 14
വഴിക്കടവ് - വാര്‍ഡ് ഒന്ന്
വണ്ടൂര്‍ - വാര്‍ഡ് 18

'ആദ്യം കൈ പിന്‍വലിച്ചു... പിന്നെ സുല്‍ഫത്ത് ഇടപെട്ടു; മമ്മൂട്ടി കൈരളി ചെയര്‍മാനായത് അങ്ങനെ''ആദ്യം കൈ പിന്‍വലിച്ചു... പിന്നെ സുല്‍ഫത്ത് ഇടപെട്ടു; മമ്മൂട്ടി കൈരളി ചെയര്‍മാനായത് അങ്ങനെ'

ആരോഗ്യ വകുപ്പ് ആരംഭിച്ച 'ബി ദ വാരിയര്‍' ബോധവത്കരണ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍ എന്നിവര്‍ക്ക് കൈമാറി നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തി മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു.ഞായറാഴ്ച ലോക്ഡൗണിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശനിയാഴ്ച തിരക്കു കൂട്ടാന്‍ മാത്രമേ നടപടി ഉപകരിക്കൂ എന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഓക്ടോബര്‍ 4 മുതല്‍ ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ - ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം എന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. കോളേജുകളിലെത്തുന്നവര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും നിര്‍ബന്ധമായും എടുത്തിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  Malappuram
  English summary
  2952 people test for Coronavirus in Malappuram today; TPR 17.76 percentage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X