• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് ഇന്ന് സമ്പര്‍ക്കം വഴി കൊറോണ ബാധിച്ചത്‌ 385 പേര്‍ക്ക്; ജില്ലയില്‍ മരണം 503 ആയി

മലപ്പുറം: ജില്ലയില്‍ ഇന്ന് 400 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 385 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേരാക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വീതം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനത്ത് നിന്നും ജില്ലയിലെത്തിയവരാണ്.

297 പേരാണ് ജില്ലയില്‍ ഇന്ന് രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 91,420 പേര്‍ ഇതുവരെ രോഗമുക്തി നേടി. ജില്ലയിലിപ്പോള്‍ 21,752 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,507 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 309 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 142 പേരും 132 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 503 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

കേരളത്തില്‍ ഇന്ന് 5507 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്. 25 പേര്‍ മരിച്ചു ഇതോടെ ആകെ മരണം 3347 ആയി.

സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 12) ആണ് പുതിയ ഹോട്ട് സ്പോട്ട്. ഇന്ന് 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 436 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Malappuram

English summary
297 Corona patients discharged in hospitals in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X