Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഇന്നും 3000ത്തിലധികം പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 17 ശതമാനം, ചികിത്സയില്‍ 30,182 പേര്‍

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ 2000ത്തിലധികം പേര്‍ക്ക് കൊവിഡ് രോഗം. മലപ്പുറത്ത് 3000ത്തിലധികമാണ് രോഗം. ജില്ലയില്‍ ടിപിആര്‍ 17 ശമതമാനത്തിന് മുകളിലാണ്. ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 30000 കവിഞ്ഞു. നിരീക്ഷണത്തില്‍ 75000ത്തോളം പേരുണ്ട്. അതേസമയം, മലപ്പുറത്ത് ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഞായറാഴ്ച 2,119 പേര്‍ക്ക് രോഗം ഭേദമായി.

c

അതേസമയം ഞായറാഴ്ച ജില്ലയില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കുള്‍പ്പടെ 3,051 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 17.90 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,965 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. 74,517 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,182 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ 1,665 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

അതേസമയം, കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്. 93 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 17,747 ആയി. ചികിത്സയിലായിരുന്ന 20,108 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,90,858 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+