മലപ്പുറത്ത് 32 പേര്‍ക്ക് കൂടി കൊറോണ; 30 പേര്‍ക്ക് സമ്പര്‍ക്കം വഴി, 12 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 12 പേര് ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1324 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശിനി (71), പള്ളിക്കല്‍ സ്വദേശിനി (32), പള്ളിക്കല്‍ സ്വദേശി (നാല്), കൊണ്ടോട്ടി സ്വദേശിനികളായ 74 വയസുകാരി, 54 വയസുകാരി, കൊണ്ടോട്ടി സ്വദേശി (55), പെരുവള്ളൂര്‍ സ്വദേശിനി (32), പെരുവള്ളൂര്‍ സ്വദേശിനി (13), പെരുവള്ളൂര്‍ സ്വദേശി (10), മൊറയൂര്‍ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (35), ഉള്ളണം സ്വദേശിനി (44), പെരുവള്ളൂര്‍ സ്വദേശിനി (ഒരു വയസ്), പെരിന്തല്‍മണ്ണ സ്വദേശി (23), നിലമ്പൂര്‍ സ്വദേശി (15), കൊണ്ടോട്ടി സ്വദേശി (72), പെരുവള്ളൂര്‍ സ്വദേശി (ഒമ്പത്), പെരുവള്ളൂര്‍ സ്വദേശിനി (30) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൂടാതെ, പെരിന്തല്‍മണ്ണ സ്വദേശിനി (എട്ട്), മഞ്ചേരി സ്വദേശി (58), കൊണ്ടോട്ടി സ്വദേശിനി (19) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കോട്ടക്കലില്‍ ഇലക്ട്രിക്കല്‍ കടയില്‍ ജോലി ചെയ്യുന്ന കോട്ടക്കല്‍ സ്വദേശി (20), പെരിന്തല്‍മണ്ണയില്‍ ബീവറേജസില്‍ ജോലി ചെയ്യുന്ന പെരിന്തല്‍മണ്ണ സ്വദേശി (30), പള്ളിക്കല്‍ സ്വദേശിനി (37), മുതുവല്ലൂര്‍ സ്വദേശി (32), കൊണ്ടോട്ടി സ്വദേശിനി (70), ആലത്തൂര്‍പ്പടിയില്‍ മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മഞ്ചേരി സ്വദേശി (48), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (51), കൊണ്ടോട്ടിയില്‍ ടെക്സറ്റൈല്‍സില്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടി സ്വദേശിനി (19), പെരുവള്ളൂര്‍ സ്വദേശി (73) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
റിയാദില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി (25), ജിദ്ദയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (48), എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications