• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

59കാരിയെ ബലാല്‍സംഗം ചെയ്ത കേസ്: 33വയസ്സുകാരന് മുന്‍കൂര്‍ ജാമ്യമില്ല, ഭര്‍ത്താവ് പുറത്തുപോയ സമയത്ത്

  • By Desk

മലപ്പുറം: വീട്ടില്‍ അതിക്രമിച്ചു കയറി അമ്പത്തൊമ്പതുകാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തിരൂര്‍ സൗത്ത് അന്നാര പള്ളിക്കുന്നത്ത് അര്‍ജുന്‍ ശങ്കര്‍ (33)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. 2019 ഫെബ്രുവരി 10 ന് പുലര്‍ച്ചെ അഞ്ചര മണിക്ക് പരാതിക്കാരി ഭര്‍ത്താവുമൊന്നിച്ച് താമസിച്ചു വരുന്ന തൃക്കണ്ടിയൂര്‍ അന്നാരയിലെ വീട്ടിലാണ് കേസിന്നാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഭര്‍ത്താവു വീട്ടില്‍ നിന്നും പുറത്തുപോയ സമയം നോക്കി അതിക്രമിച്ചു കയറിയ യുവാവ് കിടപ്പറയില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മയെ ബാലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 111 ആയി; നിതീഷ് കുമാറിനെതിരെ ഹർജി

തിരുവനന്തപുരം പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ അനുമതിയോട് കൂടി പ്രതിയുടെ ഫോട്ടോ ദൃശ്യ പത്ര മാധ്യമങ്ങളിലും മറ്റും പരസ്യപ്പെടുത്തിയിട്ടും പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിട്ടും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടും പ്രതിയെ കണ്ടെത്താനായില്ലെന്ന് തിരൂര്‍ പോലീസ് കോടതി മുമ്പാകെ ബോധിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ പ്രതിയുടെ വാച്ച് സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടക്കലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശി മുളഞ്ഞിപുലാക്കല്‍ മമ്മദിന്റെ (50) ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്. ഇക്കഴിഞ്ഞ ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം.

പതിനാറുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലല്‍ പൊന്നാനി സ്വദേശിയായ നാല്‍പത് വയസ്സുകാരനെതിരെ ചങ്ങരംകുളം പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.പെണ്‍കുട്ടിയെ ഉപദ്രവിച്ച യുവാവിനെ മര്‍ദ്ധിച്ച് ആശുപത്രിയിലാക്കിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും ചങ്ങരംകുളം പോലീസ് കേസ് എടുത്തു.തിങ്കളാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ ചങ്ങരംകുളം ചിറവല്ലൂര്‍ റോഡിലാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി പതിനാറുകാരിയായ വിദ്യാര്‍ത്ഥിയെ പൊന്നാനി സ്വദേശിയായ യുവാവ് പുറകെ നടന്ന് ശല്ല്യം ചെയ്യുന്നതായി പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളായ ഏതാനും പേര്‍ എത്തി ഇയാളെ കൈകാര്യം ചെയ്തത്.ഇതോടെ ടൗണില്‍ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു.

തുടര്‍ന്ന് ചങ്ങരംകുളം പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.സാരമായി പരിക്കേറ്റ ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരവും,ഇയാളെ മര്‍ദ്ധിച്ച് പരിക്കേല്‍പിച്ചതിന് കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയുമാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ കേസെടുത്തത്.

Malappuram

English summary
33Year old man denies bail in Molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X