Get Updates
Get notified of breaking news, exclusive insights, and must-see stories!

3000 കടന്ന് കൊവിഡ് രോഗികള്‍ മലപ്പുറത്ത് മാത്രം; ജില്ലയില്‍ ചികിത്സയില്‍ 29,238 പേര്‍

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം അതിവേഗം നടക്കുന്നത് മലപ്പുറം ജില്ലയില്‍. എല്ലാ ദിവസവും 3000ത്തിലധികമാണ് ജില്ലയിലെ രോഗികള്‍. ഇന്നും സാഹചര്യം മറിച്ചല്ല. തൃശൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഇന്ന് 2000ത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മലപ്പുറത്ത് 3500ലധികം പേര്‍ക്ക് ഇന്ന് രോഗം ഭേദമായത് ആശ്വാസമാണ്. ജില്ലയില്‍ 29000ത്തിലധികം പേരാണ് രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. നിരീക്ഷണത്തില്‍ മുക്കാല്‍ ലക്ഷത്തിലധികം പേരും.

c

മലപ്പുറത്ത് ശനിയാഴ്ച 3,413 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18.57 ശതമാനമാണ് ടിപിആര്‍. 3,560 പേര്‍ രോഗവിമുക്തരായി. ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,335 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 32 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തു നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 41 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 76,628 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 29,238 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,647 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

അതേസമയം, കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. 139 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 17,654 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 977 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 83 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 20,265 പേര്‍ രോഗമുക്തി നേടി. 1,78,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+