മലപ്പുറത്ത് ഇന്നും 3000ത്തിലധികം കൊവിഡ് രോഗികള്‍; ജില്ലയില്‍ ചികില്‍സയില്‍ 26,429 പേര്‍
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച 3,474 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. 15.68 ശതമാനമാണ് ടിപിആര്‍. 2,655 പേര്‍ ശനിയാഴ്ച രോഗമുക്തരായി. 3,360 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 62 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 51 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
62,239 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 26,429 പേരാണ് ചികിത്സയില്‍ കഴിയുന്നു.ഇതുവരെ 1,532 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. കഴിഞ്ഞ കുറേ ദിവസമായി സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ മലപ്പുറം ജില്ലയിലാണ്. ഇന്ന് വെള്ളിയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ടിപിആറിലും പ്രതിദിന രോഗികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. നേരിട്ടുള്ള സമ്പര്‍ക്കം വഴി രോഗം വ്യാപിക്കുന്നത് തടയാന്‍ സാധിക്കാത്തതാണ് ജില്ലയിലെ പ്രധാന വെല്ലുവിളി.

അതേസമയം, കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,01,39,113 ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതോടെ സംസ്ഥാനത്ത് 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കി.












Click it and Unblock the Notifications