Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 35 പേര്‍ക്ക് കൊറോണ; പോലീസ് അറസ്റ്റ് ചെയ്തവര്‍ക്കും രോഗം

മലപ്പുറം: ജില്ലയില്‍ 35 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള രണ്ട് പാലക്കാട് സ്വദേശികള്‍ക്കും ഓരോ കണ്ണൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.

C

ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം സ്വദേശിയുമായി ബന്ധമുള്ള വട്ടംകുളം സ്വദേശിനി 43 വയസുകാരി, തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തവരായ തൃപ്രങ്ങോട് ചെറിയപറപ്പൂര്‍ സ്വദേശി (27), പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി (29) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 19 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശികളായ 37 വയസുകാരന്‍, 28 വയസുകാരന്‍, തിരൂരങ്ങാടി കരിമ്പില്‍ സ്വദേശിനി (22), ജൂണ്‍ 22 ന് ചണ്ഡീഗഡില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ നിലമ്പൂര്‍ പട്ടിപ്പാറ സ്വദേശി (33), ജൂലൈ ഒന്നിന് ബംഗളൂരുവില്‍ നിന്നെത്തിയ മങ്കട വെള്ളില സ്വദേശി (44), വേങ്ങര തറയിട്ടാല്‍ സ്വദേശി (53), ജൂണ്‍ 29 ന് ഹൈദരാബാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി (24), നിലമ്പൂര്‍ മണലൊടി സ്വദേശി (27), ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ തിരൂരങ്ങാടി കരിപറമ്പ് സ്വദേശി (25), ജൂണ്‍ 22 ന് ട്രിച്ചിയില്‍ നിന്നെത്തിയ വളവന്നൂര്‍ വരണിക്കര സ്വദേശി (40), ജൂണ്‍ 30 ന് മൈസൂരുവില്‍ നിന്നെത്തിയ ചാലിയാര്‍ അകമ്പാടം സ്വദേശി (34) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുലാമന്തോള്‍ പാലൂര്‍ റോഡ് സ്വദേശി (50), ജൂണ്‍ 19 ന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നെടിയിരുപ്പ് മില്ലുംപടി സ്വദേശി (26), ജൂണ്‍ 29 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴേക്കോട് അരക്കുപറമ്പ് സ്വദേശി (22), ജൂണ്‍ 29 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആലിപ്പറമ്പ് മണലായ സ്വദേശി (56), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മുതുവല്ലൂര്‍ മുണ്ടംപറമ്പ് സ്വദേശി (34), ജൂണ്‍ 27 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൊറയൂര്‍ അരിമ്പ്ര സ്വദേശി (23), ജൂണ്‍ 29 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് കൂരാട് സ്വദേശി (82), ജൂണ്‍ 20 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി (33), ജൂണ്‍ ആറിന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൂക്കോട്ടൂര്‍ മുണ്ടിത്തൊടിക സ്വദേശിനി (42), ജൂണ്‍ 24 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടരിക്കോട് ക്ലാരി സ്വദേശി (33) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ, ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കാവനൂര്‍ വാക്കാലൂര്‍ സ്വദേശി (36), ജൂണ്‍ 15 ന് ക്വലാലംപൂരില്‍ നിന്ന് കൊച്ചി വഴിയെത്തിയ മക്കരപ്പറമ്പ് സ്വദേശി (43), ജൂണ്‍ 15 ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം വഴിയെത്തിയ കിഴിശ്ശേരി കുഴിയംപറമ്പ് സ്വദേശി (27), ജൂലൈ അഞ്ചിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മുതുവല്ലൂര്‍ സ്വദേശിനി (25), ജൂലൈ രണ്ടിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (51), ജൂലൈ രണ്ടിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴുപറമ്പ് മുരിഞ്ഞമാട് സ്വദേശി (30), മൂത്തേടം സ്വദേശി (33), താനാളൂര്‍ വൈലത്തൂര്‍ സ്വദേശി (35), എ.ആര്‍. നഗര്‍ കൊളപ്പുറം സ്വദേശി (28), തെന്നല അറക്കല്‍ സ്വദേശി (29), ജൂണ്‍ ആറിന് ബഹ്‌റിനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി (32) എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

മഞ്ചേരിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് ആനക്കര സ്വദേശിനി (65), ജൂലൈ രണ്ടിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പത്തനംതിട്ട കുറുമ്പാല സ്വദേശിനി (43), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് വിളയൂര്‍ സ്വദേശിനി (25), കണ്ണൂര്‍ പിണറായി സ്വദേശിനി (60) വയസുകാരി എന്നിവര്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+