Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് രോഗം കുത്തനെ ഉയര്‍ന്നു; വാക്‌സിനേഷന്‍ വ്യാപിപ്പിക്കാന്‍ ധാരണ

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ കുത്തനെ ഉയര്‍ന്നു. ടിപിആറിലും വര്‍ധന. കേരളത്തില്‍ മൊത്തത്തില്‍ രോഗികളുടെ എണ്ണം കൂടിയ ദിവസമാണിന്ന്. 30000ത്തിലധികം പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. മലപ്പുറത്ത് 3500ലധികം പേര്‍ക്ക് രോഗം ബാധിച്ചു. 22 ശതമാനത്തിന് മുകളിലാണ് ടിപിആര്‍. രോഗം ഭേദമായത് 3000ത്തില്‍ താഴെയാണ്.

ജില്ലയില്‍ ഇന്ന് 3,502 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 22.33 ശതമാനമാണ് ടിപിആര്‍. 3,401 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2,929 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തി നേടിയത്. 72,165 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28,123 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ കോവിഡ് ബാധിതരായി 1,977 മരണങ്ങളാണ് മലപ്പുറം ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

c

ഏതെങ്കിലും തരത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും പരിശോധനക്ക് വിധേയരാകണം. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടെന്ന് ബോധ്യമായാല്‍ നിര്‍ബന്ധമായും വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 22,59,989 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ 16,59,733 പേര്‍ക്ക് ഒന്നാം ഡോസും 6,00,256 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

ഐഎംഎ, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ എന്നിവരുടെ സഹായത്തോടെ പെരിന്തല്‍മണ്ണയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ മൂന്നു ദിവസത്തിനിടെ 15,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. പെരിന്തല്‍മണ്ണയിലെ മൗലാന, കിംസ് അല്‍ഷിഫ, ഇ.എം.എസ് ആശുപത്രികളുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.

കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874, തിരുവനന്തപുരം 1700, ഇടുക്കി 1166, പത്തനംതിട്ട 1008, വയനാട് 962, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌ക്കരിച്ചു. കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്. വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+