• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് സമ്പര്‍ക്കം വഴി കൊറോണ വ്യാപനം; ആശങ്ക ഒഴിയുന്നില്ല, പ്രത്യേക ശ്രദ്ധ വേണമെന്ന് നിര്‍ദേശം

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 329 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 313 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 351 പേര്‍ ബുധനാഴ്ച രോഗമുക്തരായി. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,13,034 ആയി.

22,783 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,865 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 181 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 86 പേരും 59 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 562 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയാന്‍ അതീവ ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Malappuram

English summary
351 Corona patients discharged in hospitals in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X