ഒമ്പതു വയസ്സുകാരനെതിരെ ലൈംഗികമായി പീഡിപ്പിച്ച 36വയസ്സുകാരി റിമാന്‍ഡില്‍, കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി ചൈല്‍ഡ്‌ലൈന്‍
മലപ്പുറം: ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 36വയസ്സുകാരിയായ യുവതിയെ കോടി റിമാന്‍ഡ് ചെയ്തു. തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കുറിച്ച് ബന്ധുവായ ഒമ്പതുവയസ്സുകാരനാണ് പരാതി നല്‍കിയത്. സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി പീഡനകാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.
ഇവര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി പോലിസിന് കൈമാറുകയുമായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ പോലിസ് കേസെടുത്തത്. ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായാണ് വിവരം.

യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും അത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗില്‍ വ്യക്തമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിയെ അറസ്റ്റ് ചെയ്ത് കോഴിക്കോട്‌സ ബ് ജയിലില്‍ റിമാന്റ് ചെയ്ത തായി തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.
കുട്ടിയുടെ പരാതിയില്‍ യുവതിക്കെതിരെ പോക്‌സോയിലെ അതിഗൗരവായ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയായ സ്ത്രീ ബന്ധുവായതിനാലാണ് പോക്‌സോയിലെ അതിഗൗരവമായ വകുപ്പുകളായ അഞ്ചും, ആറും വകുപ്പുകള്‍ ചുമത്തിയത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ നേരിട്ട് കണ്ടാണ് മൊഴി രേഖപ്പെടുത്തിയത്. തേഞ്ഞിപ്പലം സബ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടക്കുന്നത്.
അതേസമയം ലൈംഗിക പീഡനത്തിനിരായ കുട്ടിയുടേയും, പ്രതിയായ യുവതിയുടേയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം നിലവിലുണ്ടെന്നും, ഇതാണ് പരാതിക്ക് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തമായ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. ആരോപണത്തിന് ഈ തര്‍ക്കവുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കും.
എറണാകുളം കാലടി മലയാറ്റൂരില്‍ ഒമ്പതുവയസ്സുകാരനായ ക്യാന്‍സര്‍രോഗിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവതി അറസ്റ്റിലായത് അടുത്തിടെയാണ്, കുട്ടിയുടെ ശരീരത്തില്‍ചൊറുച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധയും, തുടര്‍ന്ന് കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയുമാണ് വിവരം അറിഞ്ഞത്. കേസില്‍ മലയാറ്റൂര്‍ സ്വദേശിയായ യുവതി രാജി അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications