മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊറോണ രോഗത്തില്‍ വന്‍ വര്‍ധനവ്; ഇന്ന് മാത്രം 362 പേര്‍ക്ക്, എഎസ്പിക്കും രോഗം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഇന്ന് 362 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. 326 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ ഉറവിടമറിയാതെയും 284 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരില്‍ പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലതയും ഉള്‍പ്പെടും.

C

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 26 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വൈറസ് ബാധിതര്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ ഇതുവരെ 2,751 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

34,481 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,687 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 413 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 15 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏഴ് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 92 പേരും ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 105 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 76 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 145 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 760 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 31,571 പേര്‍ വീടുകളിലും 1,223 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 81,811 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 78,444 പേരുടെ ഫലം ലഭ്യമായതില്‍ 71,110 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 3,253 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍കര്‍ണാടകയിലെ ആ സംഭവത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗ്ദളും; ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍

യുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ലയുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ല

Malappuram
English summary
362 Persons confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X