മലപ്പുറത്ത് കൊവിഡ് ടിപിആര്‍ ഉയര്‍ന്നു; ജില്ലയില്‍ ചികില്‍സയില്‍ 30000ത്തോളം പേര്‍
മലപ്പുറം: ഇന്നും ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍. 3500ലധികം പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട് ജില്ലകളില്‍ 2000ത്തിലധികം പേര്‍ക്കാണ് രോഗം. മലപ്പുറത്ത് 2600ലധികം പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസമാണ്. എന്നാല്‍ കൊവിഡ് ടിപിആര്‍ 17 ശതമാനത്തിന് മുകളിലെത്തി. ജില്ലയില്‍ 30000ത്തോളം പേരാണ് ഇപ്പോള്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.
വ്യാഴാഴ്ച മലപ്പുറം ജില്ലയില്‍ 3,645 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 17.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 3,585 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 47 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. ജില്ലയില്‍ ഇതുവരെ 1,608 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. 2,677 പേരാണ് വ്യാഴാഴ്ച ജില്ലയില്‍ രോഗവിമുക്തരായത്. 70,714 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 29,666 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്.

അതേസമയം, കേരളത്തില്‍ ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്.
കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും.












Click it and Unblock the Notifications