മലപ്പുറത്ത് കൊവിഡ് ടിപിആര്‍ 15.98 ശതമാനം; രോഗികള്‍ 3700ലധികം, ജില്ലയില്‍ മരണം 1550 ആയി
മലപ്പുറം: പതിവ് പോലെ ഇന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറം ജില്ലയില്‍ തന്നെ. 3500ലധികം പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ ടിപിആര്‍ 16 ശതമാനത്തിന് അടുത്താണ്. രോഗമുക്തി നേടിയവര്‍ 3000ത്തില്‍ താഴെ. ജില്ലയില്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 27000 കടന്നു എന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. മലപ്പുറത്ത് ഞായറാഴ്ച 3,770 പേര്‍ കോവിഡ് 19 വൈറസ് ബാധിതരായി. 15.98 ശതമാനമാണ് ടിപിആര്‍. 2,871 പേര്‍ വൈറസ് വിമുക്തരായി.

രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കം വഴി 3,676 പേര്‍ക്കാണ് ഞായറാഴ്ച രോഗബാധയുണ്ടായത്. 54 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 64,234 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 27,315 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 1,550 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
അതേസമയം, കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറത്തിന് പുറമെ മൂന്ന് ജില്ലകളില്‍ കൂടി 2000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications