മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് നേരിയ ആശ്വാസം; ഇന്ന് കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ്

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണത്തില്‍ നേരിയ കുറവ്. ബുധനാഴ്ച 383 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 370 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും നാല് പേര്‍ ഉറവിടമറിയാതെ രോഗബാധിതരായവരുമാണ്. രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

c

രോഗവ്യാപനത്തില്‍ കുറവുണ്ടായതിന് തുടര്‍ച്ചയായി കൂടുതല്‍ പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തരായത് ആശ്വാസകരമാണ്. 554 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 1,02,368 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. 21,037 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,894 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.

ബിഡിജെഎസ് പിളര്‍പ്പിലേക്ക്; ഒരു വിഭാഗം യുഡിഎഫിനൊപ്പം ചേരും, മലപ്പുറത്ത് ചര്‍ച്ച, അന്തംവിട്ട് ബിജെപിബിഡിജെഎസ് പിളര്‍പ്പിലേക്ക്; ഒരു വിഭാഗം യുഡിഎഫിനൊപ്പം ചേരും, മലപ്പുറത്ത് ചര്‍ച്ച, അന്തംവിട്ട് ബിജെപി

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 252 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 107 പേരും കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 74 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. 542 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്.

കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നുകുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നു

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3796 ആയി. 1472 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗണേഷ് ഇല്ലെങ്കിലും ജഗദീഷ് വന്നേക്കും; 24500 വോട്ടിന്റെ ആ തോല്‍വി... താരമണ്ഡലമാകും പത്തനാപുരംഗണേഷ് ഇല്ലെങ്കിലും ജഗദീഷ് വന്നേക്കും; 24500 വോട്ടിന്റെ ആ തോല്‍വി... താരമണ്ഡലമാകും പത്തനാപുരം

Malappuram
English summary
383 Corona patients discharged in hospitals in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X