മലപ്പുറത്ത് ഇന്നും 4000ത്തോളം പേര്‍ക്ക് കൊവിഡ്; ടിപിആര്‍ കുറഞ്ഞു, ജില്ലയില്‍ ചികിത്സയില്‍ 22,886 പേര്‍
മലപ്പുറം: ആശങ്ക ഒഴിയാതെ മലപ്പുറത്തെ കൊവിഡ് കണക്കുകള്‍. ഇന്നും 4000ത്തോളം പേര്‍ക്ക് ജില്ലയില്‍ രോഗം ബാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്താണ്. ഓരോ ദിവസവും 4000 രോഗികള്‍ കൂടി വരുന്നത് ജില്ലയിലെ ആരോഗ്യ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണ് എന്നത് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ ചില ദിവസങ്ങളില്‍ ടിപിആര്‍ 20 ശതമാനമായിരുന്നു.
Recommended Video

ജില്ലയില്‍ ബുധനാഴ്ച ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,831 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 12.26 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് 13.97 ശതമാനമായിരുന്നു. ബുധനാഴ്ച രോഗബാധിതരില്‍ 3,679 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 84 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ 28 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 39 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 1,501 പേര്‍ കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചു.
2,557 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 3,69,778 ആയി. 63,057 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 22,886 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. അതേസമയം, കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.












Click it and Unblock the Notifications