മലപ്പുറത്ത് 3857 പേര്‍ക്ക് കൊറോണ; 999 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ ചികിത്സയില്‍ 32,001 പേര്‍
മലപ്പുറം: ജില്ലയില്‍ പ്രതിദിന രോഗബാധിതരില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വ്യാഴാഴ്ച രേഖപ്പെടുത്തി. വ്യാഴാഴ്ച മാത്രം 3,857 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.05 പേര്‍ക്കാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും വൈറസ്ബാധിതരാകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,648 പേര്‍ക്കും ഉറവിടമറിയാതെ 171 പേര്‍ക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 21 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ വ്യാഴാഴ്ച ജില്ലയില്‍ 999 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,31,186 ആയി. ജില്ലയിലിപ്പോള്‍ 37,391 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 32,001 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 891 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 259 പേരും 363 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 669 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.












Click it and Unblock the Notifications