മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ആശ്വാസം: ടെസ്റ്റ് പോസറ്റിവിറ്റി കുറയുന്നു, ഇന്ന് 3,938 പേര്‍ക്ക് കൊറോണ രോഗം

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറയുന്നു. 13.3 ശതമാനമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,938 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 3,260 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,36,973 ആയി.

43ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ചിത്രങ്ങള്‍ കാണാം

c

രോഗം സ്ഥിരീകരിച്ചവരില്‍ 3,807 പേര്‍ക്ക് രോഗികളുമായള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ. 53 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 55 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മമതയെ കാത്തിരുന്ന് മോദിയും ഗവര്‍ണറും മടുത്തു!! വൈകിയെത്തി, ഉടനെ മടങ്ങി... അമ്പരപ്പിച്ച് മറുപടിമമതയെ കാത്തിരുന്ന് മോദിയും ഗവര്‍ണറും മടുത്തു!! വൈകിയെത്തി, ഉടനെ മടങ്ങി... അമ്പരപ്പിച്ച് മറുപടി

64,892 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,337 പേര്‍ ചികിത്സയിലാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,397 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 290 പേരും 174 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,147 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 812 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

മധുരിമയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കും

Malappuram
English summary
3938 people test for Coronavirus in Malappuram today; TPR falls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X