മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 3,949 പേര്‍ക്ക് കൂടി ഇന്ന് കൊറോണ; 3,224 പേര്‍ക്ക് രോഗമുക്തി, ചികിത്സയില്‍ 44,938 പേര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. വെള്ളിയാഴ്ച 3,949 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വ്യാഴാഴ്ചയാണ് ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത് (4,405 പേര്‍). 32.03 ശതമാനമാണ് വെള്ളിയാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,615 പേര്‍ക്കാണ് രോഗബാധ. 181 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 138 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

c

66,822 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,938 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,325 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 208 പേരും 111 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 13 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.

വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍

Recommended Video

cmsvideo
കോവിഡ് 19: മലപ്പുറം ജില്ലയിൽ ഇന്ന് 3949 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; 3224 പേർക്ക് രോഗമുക്തി

അതിനിടെ ജില്ലക്ക് ആശ്വാസമായി വെള്ളിയാഴ്ച 3,224 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 1,48,732 ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 713 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

Malappuram
English summary
3949 people test for Coronavirus in Malappuram today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X