Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊറോണ രോഗികള്‍ ഇന്ന് കൂടി; 712 പേര്‍ക്ക് രോഗ ബാധ, ചികില്‍സയില്‍ 4787 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 712 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 681 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെ 12 പേര്‍ക്കുമാണ് വൈറസ്ബാധയുണ്ടായത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

c

ഇന്ന് രോഗമുക്തരായ 395 പേരുള്‍പ്പെടെ 92,258 പേരാണ് ഇതുവരെ ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവതത്തിലേക്ക് മടങ്ങിയത്. ജില്ലയില്‍ നിലവില്‍ 21,294 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,787 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 289 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 159 പേരും 124 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 506 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

അതേസമയം, കോവിഡ് വാക്സിനേഷനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. വാക്സിന്‍ നല്‍കുന്നതിന് ആവശ്യമായ 28880 ഡോസ് വാക്സിനാണ് ജില്ലയില്‍ എത്തിയത്. ജില്ലയില്‍ 23880 ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് 13000 പേര്‍ക്ക് രണ്ട് ഡോസ് വീതം നല്‍കാനുള്ള വാക്സിനാണ് എത്തിയിട്ടുള്ളത്.

വാക്സിന്‍ നല്‍കുന്നതിന് ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം പൂര്‍ത്തീകരിച്ചതായി ഡി.എം.ഒ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഒരു വാക്സിനേറ്ററും നാല് വാക്സിനേഷന്‍ ഓഫീസര്‍മാരുമടക്കം അഞ്ച് ജീവനക്കാരായിരിക്കും ഉണ്ടായിരിക്കുക. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എസ്.എം.എസ് മുഖേന എവിടെ ഏത് സമയത്ത് എത്തി വാക്സിന്‍ സീകരിക്കണം എന്ന അറിയിപ്പ് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+