സ്വര്‍ണക്കടത്തിന് ഒത്താശ; 4 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്, സിബിഐ റെയ്ഡല്‍ കണ്ടെത്തിയത്...
കരിപ്പൂര്‍: രണ്ടുദിവസം സിബിഐ നടത്തിയ റെയ്ഡില്‍ ഒരു കോടിയിലധികം രൂപ വിലമതിപ്പുള്ള വസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സ്വര്‍ണക്കടത്തിന് ഉള്‍പ്പെടെ ഇവര്‍ ഒത്താശ ചെയ്തു എന്നാണ് സിബിഐ കണ്ടെത്തല്‍. നാല് പേരെയും കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഡിആര്‍ഐയുടെ സഹകരണത്തോടെയാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും ഉദ്യോഗസ്ഥരുടെ വീട്ടിലും റെയ്ഡ് നടന്നത്. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് സസ്പെന്ഷന്.

ഒരു കോടിയിലധികം രൂപയുടെ സാധനങ്ങളാണ് റെയ്ഡില്‍ സിബിഐ കണ്ടെത്തിയത്. സ്വര്‍ണം, പണം, സിഗരറ്റ് എന്നിവ ഇതില്‍പ്പെടും. കൊച്ചി യൂണിറ്റിലെ സിബിഐ ഉദ്യോഗസ്ഥര്‍ വളരെ രഹസ്യമായി നടത്തിയ നീക്കത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. കണക്കില്‍പ്പെടാത്ത പണം റെയ്ഡില്‍ കണ്ടെടുത്തു. കസ്റ്റംസ് ഏരിയയില്‍ നിന്നാണ് പണം കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിലും റെയ്ഡ് നടത്തി. 22 യാത്രക്കാരില്‍ നിന്ന് 35 ലക്ഷത്തിന്റെ സിഗരറ്റ് കണ്ടെടുത്തു. ഷാര്‍ജയില്‍ നിന്നുള്ള യാത്രക്കാരായിരുന്നു ഇവരില്‍ കൂടുതല്‍. കൂടാതെ സ്വര്‍ണവും പിടികൂടി. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വലിയ വിവാദമായിട്ടും സ്വര്‍ണം പിടിക്കുന്നത് പതിവാണ്. വലിയ ശൃംഖല ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് മനസിലാകുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications