മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണക്കടത്തിന് ഒത്താശ; 4 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, സിബിഐ റെയ്ഡല്‍ കണ്ടെത്തിയത്...

Google Oneindia Malayalam News

കരിപ്പൂര്‍: രണ്ടുദിവസം സിബിഐ നടത്തിയ റെയ്ഡില്‍ ഒരു കോടിയിലധികം രൂപ വിലമതിപ്പുള്ള വസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സ്വര്‍ണക്കടത്തിന് ഉള്‍പ്പെടെ ഇവര്‍ ഒത്താശ ചെയ്തു എന്നാണ് സിബിഐ കണ്ടെത്തല്‍. നാല് പേരെയും കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഡിആര്‍ഐയുടെ സഹകരണത്തോടെയാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും ഉദ്യോഗസ്ഥരുടെ വീട്ടിലും റെയ്ഡ് നടന്നത്. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

a

ഒരു കോടിയിലധികം രൂപയുടെ സാധനങ്ങളാണ് റെയ്ഡില്‍ സിബിഐ കണ്ടെത്തിയത്. സ്വര്‍ണം, പണം, സിഗരറ്റ് എന്നിവ ഇതില്‍പ്പെടും. കൊച്ചി യൂണിറ്റിലെ സിബിഐ ഉദ്യോഗസ്ഥര്‍ വളരെ രഹസ്യമായി നടത്തിയ നീക്കത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. കണക്കില്‍പ്പെടാത്ത പണം റെയ്ഡില്‍ കണ്ടെടുത്തു. കസ്റ്റംസ് ഏരിയയില്‍ നിന്നാണ് പണം കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിലും റെയ്ഡ് നടത്തി. 22 യാത്രക്കാരില്‍ നിന്ന് 35 ലക്ഷത്തിന്റെ സിഗരറ്റ് കണ്ടെടുത്തു. ഷാര്‍ജയില്‍ നിന്നുള്ള യാത്രക്കാരായിരുന്നു ഇവരില്‍ കൂടുതല്‍. കൂടാതെ സ്വര്‍ണവും പിടികൂടി. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വലിയ വിവാദമായിട്ടും സ്വര്‍ണം പിടിക്കുന്നത് പതിവാണ്. വലിയ ശൃംഖല ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് മനസിലാകുന്നത്.

Malappuram
English summary
4 Customs officers suspended after CBI raid in Karipur Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X