മാനസിക വൈകല്യമുള്ള ആൺകുട്ടിക്ക് നേരെ പ്രക്രിവിരുദ്ധ ലൈംഗീക പീഡനം, 74 കാരനടക്കം നാലുപേർ അറസ്റ്റിൽ
മലപ്പുറം: മാനസിക വൈകല്യമുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം നടത്തിയ കേസിൽ എഴുപത്തിനാലു വയസ്സ്കാരനടക്കം നാലുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ ഗോമുഖംമുല്ലപ്പള്ളി വീട്ടിൽ നാരായണൻ (74) പടിഞ്ഞാറേക്കര കരിയൻ തുരുത്തുവീട്ടിൽ ബാഹുലേയൻ (49) പടിഞ്ഞാറേക്കര പുളിക്കൽ മണികണ്ഠൻ (48) പടിഞ്ഞാറേക്കര കൊല്ലറ മ്പിൽ സെന്തിൽ കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്.
പുറത്തൂർ പടിഞ്ഞാറേക്കര സ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുന്ന മാനസിക വൈകല്യമുള്ള ആൺകുട്ടിയെ പ്രതികൾ പല സമയങ്ങളിലായി ഒറ്റക്കും കൂട്ടായും പീഡിപ്പിച്ചുവെന്നാണ് കേസ്.കുട്ടിയെ പീഡിപ്പിച്ചതിന് റജിസ്റ്റർ ചെയ്ത നാല് കേസുകളിലായാണ് ഇവർ അറസ്റ്റിലായത്. ഒക്ടോബറിലാണ് കുട്ടി പീഡനങ്ങൾക്കിരയായത്. ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം നടത്തി പോലീസിനു കൈമാറുകയായിരുന്നു.

കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമ പ്രകാരം പോക്സോ വകുപ്പാണ് ചുമത്തിയ കുറ്റം, കുട്ടിയെ പല തവണ പീഡിപ്പിച്ചതായ വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതം ആക്കി, നിലവിൽ അറസ്റ്റിലായ പ്രീതികൾക് പുറമെ മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.നിലവിൽ നാലു കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും കൂടുതൽ അന്വേഷണം നടത്തിയാൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നുമില്ല












Click it and Unblock the Notifications