Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തിന് ആശ്വാസം; വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്ക് മാത്രം കൊറോണ

മലപ്പുറം: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരെല്ലാം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

C

ജൂണ്‍ 10 ന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി വീട്ടിലെത്തിയ തവനൂര്‍ കാടഞ്ചേരി സ്വദേശി 65 വയസുകാരന്‍, ദോഹയില്‍ നിന്ന് ജൂണ്‍ 10 ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ അങ്ങാടിപ്പുറം പരിയാപുരം സ്വദേശി 35 വയസുകാരന്‍, കുവൈത്തില്‍ നിന്ന് ജൂണ്‍ 11 ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തലക്കാട് വെങ്ങാനൂര്‍ സ്വദേശി 63 വയസുകാരന്‍, ദമാമില്‍ നിന്ന് ജൂണ്‍ 10 ന് കണ്ണൂര്‍ വഴി വീട്ടിലെത്തിയ തൃക്കലങ്ങോട് പേലേപ്പുറം ചെറുവണ്ണൂര്‍ സ്വദേശി 51 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലയിലെ 37 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടും. തെന്നല ഗ്രാമപഞ്ചായത്തിലാണ് കൂടുതല്‍ വാര്‍ഡുകള്‍. കൂടാതെ ആതവനാട്, മൂര്‍ക്കനാട്, കുറുവ, കല്‍പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളും തിരൂരങ്ങാടി നഗരസഭയിലെ 38 വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+