Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂരങ്ങാടി സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് കൊറോണ; പകര്‍ന്നത് പ്രതിയില്‍ നിന്ന്

തിരൂരങ്ങാടി: പോലീസുകാര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. തിരൂരങ്ങാടി സ്‌റ്റേഷനിലെ എസ്‌ഐ, എഎസ്‌ഐ, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതിക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുമായുള്ള സമ്പര്‍ക്കമാണ് പോലീസുകാര്‍ക്ക് രോഗം പകരാന്‍ ഇടയാക്കിയത്. നേരത്തെ താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൊറോണ ബാധിച്ചിരുന്നു. അതും ഒരു കേസിലെ പ്രതിയില്‍ നിന്നാണ് എന്നായിരുന്നു വിലയിരുത്തല്‍. തിരൂരങ്ങാടി സ്റ്റേഷനില്‍ പ്രതിയുമായി സമ്പര്‍ക്കമുണ്ടായ ഓഫീസര്‍മാര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കും.

t

അതേസമയം, മലപ്പുറം ജില്ലയില്‍ കൊറോണ രോഗം വ്യാപിക്കുകയാണ്. ഇന്ന് 378 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 347 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 18 പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായവരില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇന്ന് 202 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 9,743 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

33,795 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,811 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 432 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,579 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,34,003 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,698 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+