മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 405 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ജില്ലയില്‍ ഇതുവരെ മരിച്ചത് 572 പേര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തരാകുന്നവര്‍ വര്‍ധിക്കുകയും ചെയ്യുന്നത് ആശ്വാസമാകുന്നു. ബുധനാഴ്ച 405 പേരാണ് കോവിഡ് വിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,15,482 പേരായി. ബുധനാഴ്ച 280 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 265 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

c

18,883 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,562 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 184 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 60 പേരും 30 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെയായി ജില്ലയില്‍ 572 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്

കേരളത്തില്‍ ഇന്ന് 2765 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 45,995 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 683 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

Malappuram
English summary
405 Corona patients discharged in hospitals in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X