പൊന്നാനിയില്‍ 13 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 17 പേര്‍ക്ക്, മലപ്പുറത്ത് 42 പേര്‍ക്ക് രോഗം

മലപ്പുറം: ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 13 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച മൂന്നിയൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ മൂന്നിയൂര്‍ സ്വദേശി (22), ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച വാഴയൂര്‍ സ്വദേശിനിയുടെ സഹോദരന്‍ വാഴയൂര്‍ സ്വദേശി (37), ജൂണ്‍ 19 ന് രോഗബാധ സ്ഥിരീകരിച്ച പാലേമാട് സ്വദേശിയുമായി ബന്ധമുണ്ടായ എടക്കര പാലേമാട് സ്വദേശി (42), ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച ഊര്‍ങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഊര്‍ങ്ങാട്ടിരി സ്വദേശി (27) എന്നിവര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

C

പൊന്നാനിയില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ (40), പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാര്‍ഥിനി (10), ലോറി ഡ്രൈവറായ പൊന്നാനി സ്വദേശി (40), ഹോട്ടല്‍ തൊഴിലാളിയായ പൊന്നാനി ബീയ്യം സ്വദേശി (46), ടാക്സി ഡ്രൈവറായ പൊന്നാനി ബീയ്യം സ്വദേശി (29), നിര്‍മ്മാണ തൊഴിലാളിയായ പൊന്നാനി ബീയ്യം സ്വദേശി (40), ഓട്ടോ ഡ്രൈവറായ പൊന്നാനി ബീയ്യം സ്വദേശി (35), സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് പൊന്നാനി സ്വദേശി (45), പൊന്നാനി സ്വദേശിയായ വിദ്യാര്‍ഥി (19), പൊന്നാനി ബീയ്യം സ്വദേശിനിയായ ആശ വര്‍ക്കര്‍ (46), ലോട്ടറി കച്ചവടക്കാരനായ പൊന്നാനി ബീയ്യം സ്വദേശി (57), പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ കച്ചവടക്കാരന്‍ (44), വീടുകളില്‍ ഭക്ഷണ വിതരണം നടത്തുന്ന പൊന്നാനി ബീയ്യം സ്വദേശി (47) എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ചെന്നൈയില്‍ നിന്നെത്തിയ എ.ആര്‍. നഗര്‍ കൊളപ്പുറം സ്വദേശി (36), മൈസൂരില്‍ നിന്നെത്തിയ ലോറി ഡ്രൈവര്‍ ചാലിയാര്‍ സ്വദേശി (28), ബംഗളൂരുവില്‍ നിന്നെത്തിയ എടയൂര്‍ കരേക്കാട് സ്വദേശി (59) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ദോഹയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (32), അബുദബിയില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (46), ജിദ്ദയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (49), ഖത്തറില്‍ നിന്നെത്തിയ തെന്നല സ്വദേശി (34), ജിദ്ദയില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (50), റിയാദില്‍ നിന്നെത്തിയ തിരൂരങ്ങാടി കച്ചേരിപ്പടി സ്വദേശി (36), ഖത്തറില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (26), റിയാദില്‍ നിന്നെത്തിയ മൂത്തേടം തളിപ്പാടം സ്വദേശിനി (42), ജിദ്ദയില്‍ നിന്നെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (35), ജിദ്ദയില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി (65), ജിദ്ദയില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി (55), ജിദ്ദയില്‍ നിന്നെത്തിയ കാവനൂര്‍ സ്വദേശി (28), ജിദ്ദയില്‍ നിന്നെത്തിയ ചീക്കോട് സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (41), ജിദ്ദയില്‍ നിന്നെത്തിയ താനൂര്‍ മുക്കോല സ്വദേശി (28), റിയാദില്‍ നിന്നെത്തിയ പറപ്പൂര്‍ സ്വദേശിനികളായ 49 വയസുകാരി, 32 വയസുകാരി, റിയാദില്‍ നിന്നെത്തിയ കുറുവ പഴമള്ളൂര്‍ സ്വദേശി (38), റിയാദില്‍ നിന്നെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി (51), റിയാദില്‍ നിന്നെത്തിയ എടയൂര്‍ സ്വദേശി (26), റിയാദില്‍ നിന്നെത്തിയ പോത്തുകല്ല് പാതാര്‍ സ്വദേശി (36), ജിദ്ദയില്‍ നിന്നെത്തിയ ഒരു ഒഡീഷ സ്വദേശി (41), എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+