Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഉറവിടം അറിയാത്ത കൊറോണ രോഗം; ഒരു വയസുകാരനുള്‍പ്പെടെ ഇന്ന് 42 പേര്‍ക്ക് രോഗം

മലപ്പുറം: ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

C

ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയുടെ ഭാര്യ (33), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കൂട്ടിലങ്ങാടി സ്വദേശി (41), നേരത്തെ രോഗബാധ സ്ഥിരീകരിച്ച വള്ളുവങ്ങാട് സ്വദേശിയുമായി ബന്ധമുണ്ടായ പാണ്ടിക്കാട് സ്വദേശി (24), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച വഴിക്കടവ് സ്വദേശിനിയുമായി ബന്ധമുണ്ടായ വഴിക്കടവ് സ്വദേശി (58) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധയുണ്ടായ തിരുനാവായ പഞ്ചായത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി (34), തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ എ.ആര്‍ നഗര്‍ സ്വദേശി (36), പറപ്പൂര്‍ സ്വദേശി (65), വട്ടംകുളം സ്വദേശിയായ ലോഡിംഗ് തൊഴിലാളി (66) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    Safa Febin, Who Translated Rahul Gandhi Got Full A Plus In Plus Two Examination | Oneindia Malayalam

    ജൂണ്‍ 24 ന് ട്രിച്ചിയില്‍ നിന്നെത്തിയ പൊന്നാനി സ്വദേശി (39), ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ എ.ആര്‍ നഗര്‍ സ്വദേശി (61), ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ തിരൂങ്ങാടി സ്വദേശി (62), ജൂണ്‍ 18 ന് ചെന്നൈയില്‍ നിന്നെത്തിയ എ.ആര്‍. നഗര്‍ സ്വദേശി (50), ജൂലൈ നാലിന് കോയമ്പത്തൂരില്‍ നിന്നെത്തിയ ഇരിമ്പിളിയം സ്വദേശി (23) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

    ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശിനി (33), ജൂണ്‍ 25 ന് ദമാമില്‍ നിന്നെത്തിയ ഒതുക്കുങ്ങല്‍ സ്വദേശിനിയായ ഗര്‍ഭിണി (26), ജൂണ്‍ 29 ന് അബുദബിയില്‍ നിന്നെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി (32), ജൂണ്‍ 24 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (25), ജൂലൈ അഞ്ചിന് ജിദ്ദയില്‍ നിന്നെത്തിയ എടപ്പറ്റ സ്വദേശിനിയായ ഗര്‍ഭിണി (27), ജൂലൈ എട്ടിന് ദമാമില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (30), ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (30), ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (24), ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ ഊരകം സ്വദേശി (29), ജൂണ്‍ 26 ന് ദോഹയില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (24), ജൂണ്‍ 12 ന് അബുദബിയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (40), ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (32), ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (44), ജൂണ്‍ 24 ന് ദുബായില്‍ നിന്നെത്തിയ എടരിക്കോട് സ്വദേശിനി (ഒരു വയസ്) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

    കൂടാതെ, ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (27), ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (31), ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (49), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശിനി (50), ജൂണ്‍ 26 ന് ദുബായില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശി (32), ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (38), ജൂലൈ 15 ന് റിയാദില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (24), ജൂണ്‍ 15 ന് റിയാദില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (43), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി (43), ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (28), ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി (38), ജൂണ്‍ 26 ന് ദുബായില്‍ നിന്നെത്തിയ പുലാമന്തോള്‍ സ്വദേശി (32), ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നെത്തിയ വളവന്നൂര്‍ സ്വദേശി (51), ജൂണ്‍ 26 ന് ദോഹയില്‍ നിന്നെത്തിയ തേഞ്ഞിപ്പലം സ്വദേശി (21), ജൂണ്‍ 21 ന് ജിദ്ദയില്‍ നിന്നെത്തിയ പറപ്പൂര്‍ സ്വദേശി (58) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+