Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്; ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നത് ആശ്വാസം

മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 4,212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ ഇന്നും മലപ്പുറത്താണ്. ജില്ലക്ക് ആശ്വാസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ (ടി.പി.ആര്‍) കുറവുണ്ടായി. ടി.പി.ആര്‍ 16.82 ശതമാനമാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച മാത്രം 4,505 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,33,721 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കനത്ത മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരം കല്ലാട്ടുമുക്ക് റോഡ് സന്ദര്‍ശിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി: ചിത്രങ്ങള്‍

c

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവരാണ് കൂടുതല്‍ പേരും. ഇത്തരത്തില്‍ 4,057 പേരാണ് രോഗബാധയുണ്ടായത്. 65 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 87 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

65,292 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,658 പേര്‍ ചികിത്സയിലാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,429 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 291 പേരും 180 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,055 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 809 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

സാരിയിൽ അതിസുന്ദരിയായി നടി പ്രിയ മണി.. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+