മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഠിപ്പികളോ? ഉപരിപഠനം ആവശ്യം; പ്ലസ് വൺ അപേക്ഷകർ അരലക്ഷത്തിനടുത്ത്; ആർക്കൊക്കെ സീറ്റ് ?

Google Oneindia Malayalam News

മലപ്പുറം : ജില്ലയിൽ പ്ലസ് വൺ സീറ്റുകൾക്ക് ക്ഷാമം നിലനിൽക്കവെ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിന് അടുത്തെത്തി. ഇന്നലെ വൈകിട്ട് 4 മണി വരെയുള്ള കണക്കുകൾ പ്രകാരം, 44,245 പേർ ഉപരിപഠനത്തിന് അപേക്ഷിച്ചു. അപേക്ഷ സമർപ്പിക്കാൻ മൂന്നു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് അര ലക്ഷത്തിലേക്ക് കടന്നിരിക്കുന്നത്.

43,823 വിദ്യാർത്ഥികൾ എസ് എസ് എൽ സി ഉപരിപഠനത്തിന് വേണ്ടി അർഹത നേടിയവരാണ്. അതേസമയം , ജില്ലയിൽ സീറ്റുകളുടെ ക്ഷാമവുമുണ്ട് . കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റുകൾക്കായി അപേക്ഷിച്ചതും മലപ്പുറം ജില്ലയിൽ തന്നെ.

mala

ജൂലൈ 18 - ന് വിദ്യാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതിയാണ് . തുടർന്ന് ജൂലൈ 21 - ന് ആദ്യ ട്രയൽ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും എന്നാണ് വിവരം. ഒന്നാംഘട്ട അലോട്ട്മെന്റ് ജൂലൈ 27 ന് ഉണ്ടാകും. സ്പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള സ്കോർ കാർഡ് രജിസ്ട്രേഷനും നിലവിൽ ആരംഭിച്ചിട്ടുണ്ട്.

22 വരെ സ്കോട്ട് കാർഡ് അപേക്ഷ നൽകാം. ഏകജാലക വെബ്സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത് . 2020 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള സ്പോർട്സ് സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കുക. അതേസമയം , മലപ്പുറം ജില്ലയിൽ നിലനിൽക്കുന്ന സീറ്റ് ക്ഷാമം പരിഹരിക്കാൻ ഹൈക്കോടതി ഒരാഴ്ച മുമ്പ് ഇടപെടൽ നടത്തിയിരുന്നു. പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകി .

ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ക്രൂരത, മാനസിക പീഡനം; മദ്രാസ് ഹൈക്കോടതിഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ക്രൂരത, മാനസിക പീഡനം; മദ്രാസ് ഹൈക്കോടതി

വിഷയത്തിൽ ഉടനടി തന്നെ തീരുമാനം സർക്കാർ എടുക്കണം എന്നാണ് കോടതി നിർദേശിച്ചത് . അധിക ബാച്ചും പുതിയ ബാച്ചും ആരംഭിക്കാനാണ് ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദ്ദേശം നൽകിയത് . പ്ലസ് വൺ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നത്തിൽ ഇടപെടാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മങ്കിപോക്സ്: രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കും; ആരോഗ്യ വകുപ്പ്മങ്കിപോക്സ്: രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാമ്പിൾ വിദഗ്ധ പരിശോധനക്കയക്കും; ആരോഗ്യ വകുപ്പ്

മുന്നിയൂർ ഹയർസെക്കൻഡറി സ്‌കൂളിൽ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയൻസ് എന്നീ 3 വിഷയങ്ങളിൽ മൂന്ന് മാസത്തിനകം തന്നെ അധിക ബാച്ച് അനുവദിക്കണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് പുതിയ ഉത്തരവ് ഇറക്കിയത്. അതേസമയം , നിലവിൽ 77,691 വിദ്യാർത്ഥികളാണ് മലപ്പുറം ജില്ലയിൽ മാത്രം ഉപരി പഠനത്തിന് വേണ്ടി അർഹത നേടിയത് .

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

Malappuram
English summary
44,245 students applied for Plus One admission in Malappuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X