Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഞെട്ടിക്കുന്ന വര്‍ധന; ഒറ്റദിവസം 47 പേര്‍ക്ക് കൊറോണ, സമ്പര്‍ക്കത്തിലൂടെയും, ആശങ്ക വ്യാപകം

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത്. ജില്ലയില്‍ 47 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ക്ക് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഒരാള്‍ കണ്ണൂരില്‍ നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ മൂന്ന് പേര്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍

ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയുമായി അടുത്തിടപഴകിയ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 32 വയസുകാരന്‍, മെയ് 19 ന് രോഗബാധയുണ്ടായ ചുങ്കത്തറ സ്വദേശിയുമായി അടുത്തിടപഴകിയ ചുങ്കത്തറ ചേങ്ങാട്ടൂര്‍ സ്വദേശി 44 വയസുകാരി, മെയ് 19 ന് രോഗബാധ സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി നേരിട്ട് ഇടപഴകിയ എടക്കര പാലേമാട് സ്വദേശി 39 വയസുകാരന്‍, കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരനുമായി ഇടപഴകിയ നിലമ്പൂര്‍ സ്വദേശി 36 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സ്

സെന്റിനല്‍ സര്‍വൈലന്‍സ്

ജില്ലയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയായ 26 വയസുകാരനും കോഴിക്കോട്ടെ വിമാനത്താവള ജീവനക്കാരനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. വട്ടംകുളം സ്വദേശികളായ 39 വയസുകാരന്‍, 50 വയസുകാരി, 33 വയസുകാരി, 23 വയസുകാരന്‍, 32 വയസുകാരി എന്നിവര്‍ക്ക് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ നിന്ന് വടകര വഴി ജൂണ്‍ 14 ന് ജില്ലയില്‍ തിരിച്ചെത്തിയ പുല്‍പ്പറ്റ സ്വദേശി 26 വയസുകാരനും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗികള്‍ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍

രോഗികള്‍ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍

ചെന്നൈയില്‍ നിന്ന് ജൂണ്‍ എട്ടിന് എത്തിയ വാഴയൂര്‍ മുണ്ടയില്‍ത്താഴം സ്വദേശികളായ 19 വയസുകാരന്‍, 25 വയസുകാരന്‍, പശ്ചിമ ബംഗാളില്‍ നിന്ന് ജൂണ്‍ ഏഴിനെത്തിയ പറപ്പൂര്‍ ഒഴിപ്പുറം സ്വദേശി 31 വയസുകാരന്‍, മുംബൈയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ കോട്ടക്കല്‍ സ്വദേശി 32 വയസുകാരന്‍, ആന്ധ്രയില്‍ നിന്ന് ജൂണ്‍ 13 ന് എത്തിയ വഴിക്കടവ് മൊടപ്പൊയ്ക സ്വദേശി 34 വയസുകാരന്‍ എന്നിവര്‍ക്കും രോഗം ബാധിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

കൂടാതെ, ബംഗളൂരുവില്‍ നിന്ന് മെയ് 22 ന് എത്തിയ വഴിക്കടവ് കാരക്കോട് സ്വദേശിനി 26 വയസുകാരി, മുംബൈയില്‍ നിന്ന് ജൂണ്‍ 12 ന് എത്തിയ വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി 29 വയസുകാരന്‍, ദില്ലിയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ കുറുവ പാങ്ങ് സ്വദേശി 26 വയസുകാരന്‍, ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 10 ന് എത്തിയ ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി 27 വയസുകാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

റെയില്‍വെ ജീവനക്കാരനും രോഗം

റെയില്‍വെ ജീവനക്കാരനും രോഗം

കര്‍ണ്ണാടകയില്‍ നിന്ന് ജൂണ്‍ എട്ടിന് എത്തിയ റെയില്‍വെ ജീവനക്കാരനായ കോഡൂര്‍ സ്വദേശി 34 വയസുകാരന്‍, പൂനെയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ നാലിന് എത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി 30 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ 13 ന് ഒരുമിച്ചെത്തിയ എടപ്പറ്റ വെള്ളിയഞ്ചേരി സ്വദേശികളായ 42 വയസുകാരന്‍, 32 വയസുകാരി, എട്ട് വയസുകാരി, ആറ് വയസുകാരന്‍, ജൂണ്‍ 11 ന് നാഗ്പൂരില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പറ്റ സ്വദേശി 38 വയസുകാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍.

ഗള്‍ഫില്‍ നിന്ന് വന്നവര്‍

ഗള്‍ഫില്‍ നിന്ന് വന്നവര്‍

ജൂണ്‍ 18 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തൃപ്രങ്ങോട് സ്വദേശി 51 വയസുകാരന്‍, ജൂണ്‍ നാലിന് മസ്‌കറ്റില്‍ നിന്ന് കൊച്ചിവഴിയെത്തിയ മൊറയൂര്‍ സ്വദേശിനി 29 വയസുകാരി, ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടവണ്ണ സ്വദേശിനി ആറ് വയസുകാരി, ജൂണ്‍ 22 ന് കുവൈത്തില്‍ നിന്നെത്തിയ നന്നമ്പ്ര കൊടിഞ്ഞി സ്വദേശി 33 വയസുകാരന്‍ എന്നിവര്‍ക്കും രോഗം ബാധിച്ചു.

ആശങ്ക വേണ്ട

ആശങ്ക വേണ്ട

ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 34 വയസുകാരന്‍, ജൂണ്‍ ആറിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി 62 വയസുകാരന്‍, ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി 35 വയസുകാരി, ജൂണ്‍ 14 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 22 വയസുകാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയവരെല്ലാം നേരിട്ട് ക്വാറന്‍ൈനില്‍ പ്രവേശിച്ചവരാണ്. അതുകൊണ്ടുതന്നെ ആശങ്ക വേണ്ട.

മിക്കവരും യുവാക്കള്‍

മിക്കവരും യുവാക്കള്‍

ജൂണ്‍ 19ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി 36 വയസുകാരന്‍, ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പറ്റ സ്വദേശി 34 വയസുകാരന്‍, ജൂണ്‍ അഞ്ചിന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ സ്വദേശി 23 വയസുകാരന്‍, ജൂണ്‍ 11 ന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ വളമംഗലം സ്വദേശി 29 വയസുകാരന്‍, ജൂണ്‍ അഞ്ചിന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ സ്വദേശി 28 വയസുകാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഏഴ് വയസുകാരിക്കും രോഗം

ഏഴ് വയസുകാരിക്കും രോഗം

ജൂണ്‍ 12 ന് ഷാര്‍ജ്ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി 45 വയസുകാരന്‍, ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ അരൂക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി 24 വയസുകാരന്‍, ജൂണ്‍ ഒന്നിന് മസ്‌കത്തില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ വട്ടംകുളം സ്വദേശി 47 വയസുകാരന്‍, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് ഉപ്പട സ്വദേശികളായ 32 വയസുകാരന്‍, എഴ് വയസുകാരി, ജൂണ്‍ 17 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് സ്വദേശി 44 വയസുകാരന്‍, ജൂണ്‍ രണ്ടിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനമങ്ങാട് ആലിപ്പറമ്പ് സ്വദേശി 21 വയസുകാരന്‍, ജൂണ്‍ 17 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നന്നമ്പ്ര തിരുത്തി സ്വദേശി 53 വയസുകാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രണ്ടു കോട്ടയം സ്വദേശികള്‍

രണ്ടു കോട്ടയം സ്വദേശികള്‍

ഇവര്‍ക്കു പുറമെ ജൂണ്‍ 22 ന് കുവൈത്തില്‍ നിന്ന് കരിപ്പൂരിലെത്തിയ കോട്ടയം സ്വദേശികളായ രണ്ട് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഒരു ജില്ലയില്‍ ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ജാഗ്രത കൈവെടിയരുത് എന്ന മുന്നറിയിപ്പ് കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+