മലപ്പുറത്ത് ഇന്ന് 511 കൊറോണ രോഗികള്‍; 90 ശതമാനവും സമ്പര്‍ക്കം വഴി
മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 459 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേരും ഉറവിടമറിയാതെ 17 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

480 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 86,013 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 66,531 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,003 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 437 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 207 പേരും 171 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 487 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
അതേസമയം, കേരളത്തില്‍ ഇന്ന് 5000ത്തോളം പേര്‍ക്കാണ് കൊറോണ രോഗം. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ പരപ്പൂക്കര (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 16), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. എറണാകുളം 602, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള രോഗികളുടെ കണക്ക്. സംസ്ഥാനത്ത് ആകെ മരണം 3095 ആയി.


Click it and Unblock the Notifications