മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 5 പേര്‍ക്ക് കൊറോണ രോഗം; സമ്പര്‍ക്കത്തിലൂടെ... ജില്ലയില്‍ 224 പേര്‍ ചികില്‍സയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാള്‍, വട്ടംകുളം മേഖലകളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കാണ് രോഗബാധ. ഇവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്നും സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

C

ഇവര്‍ക്കു പുറമെ ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന ഒരു തിരുവനന്തപുരം സ്വദേശിക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മധ്യപ്രദേശില്‍ സുപ്രധാന തീരുമാനവുമായി കമല്‍നാഥ്; മാറ്റം വൈകും... പിന്നാലെ കടുംവെട്ട്, പുതിയ നിയമനംമധ്യപ്രദേശില്‍ സുപ്രധാന തീരുമാനവുമായി കമല്‍നാഥ്; മാറ്റം വൈകും... പിന്നാലെ കടുംവെട്ട്, പുതിയ നിയമനം

എടപ്പാള്‍ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ (ഫിസിഷ്യന്‍) വട്ടംകുളം കണ്ണഞ്ചിറ സ്വദേശി (61), ശുകപുരം ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്മാരായ എടപ്പാള്‍ തുയ്യംപാലം സ്വദേശിനി (54), വട്ടംകുളം ശുകപുരം സ്വദേശിനി (28), എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ (കുട്ടികളുടെ വിഭാഗം) വട്ടംകുളം ശുകപുരം സ്വദേശി (49), എടപ്പാള്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി (32) എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി (43) ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയതാണ്.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ 224 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 466 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,707 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 28,065 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

Malappuram
English summary
5 Persons confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X