മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച് രക്ഷപ്പെട്ട കള്ളന്‍ തിരൂരിലെന്ന് പോലീസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പോലീസ് സ്റ്റേഷനില്‍വെച്ചു പോലിസുകാരന്റെ കണ്ണിലേക്ക് കറിയൊഴിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് തിരൂര്‍ കേന്ദ്രമാക്കി മോഷണം തുടരുന്നതായി പോലീസ് മുന്നറിയിപ്പ്. പൊന്നാനി സ്വദേശിയായ ദര്‍വേഷാണ് തിരൂരില്‍ കവര്‍ച്ച തുടരുന്നതെന്നും പോലീസ് തന്നെ സ്ഥിരീകരിച്ചു. ചെറിയ കടകള്‍ കുത്തി തുറന്നാണ് കവര്‍ച്ച. എറണാകുളത്തു മാത്രം അന്‍പതോളം കേസുകളില്‍ പ്രതിയാണ്.

<strong><br> ഒരു തവണ വായ്പ തിരിച്ചടയ്ക്കാത്തവരെ കള്ളനെന്ന് വിളിക്കുന്നത് ശരിയല്ല; മല്യയെ അനുകൂലിച്ച് നിതിൻ ഗഡ്കരി</strong>
ഒരു തവണ വായ്പ തിരിച്ചടയ്ക്കാത്തവരെ കള്ളനെന്ന് വിളിക്കുന്നത് ശരിയല്ല; മല്യയെ അനുകൂലിച്ച് നിതിൻ ഗഡ്കരി

കറുത്ത ബൈക്കില്‍ ചുറ്റി കറങ്ങിയാണ് മോഷണം. ഈ ബൈക്കും മോഷ്ടിച്ചതാണ്. സമാന രീതിയില്‍ തിരൂരില്‍ നടന്ന കവര്‍ച്ചകള്‍ പരിശോധിച്ചതിലാണ് അന്വേഷണം ദര്‍വേഷിലേക്കെത്തിയത്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനും പോലീസ് ആവശ്യപ്പെട്ടു. പ്രതിയുടെ ഫോട്ടോയും തിരൂര്‍ പോലിസ് പുറത്തു വിട്ടു.

darveshrobberycaseaccused-15

പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണില്‍ കടലക്കറിയൊഴിച്ച് സ്റ്റേഷനില്‍നിന്നു കടന്നുകളഞ്ഞ പ്രതിയുടെ കൂട്ടാളി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പ്രതി തഫ്സീര്‍ ദര്‍വേഷി(21)ന്റെ കൂട്ടാളിയും പൊന്നാനി സ്വദേശിയുമായ അനീഷ് റഹ്മാനെ(21)യാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. മാര്‍ക്കറ്റ് റോഡ്, ബ്രോഡ് വേ എന്നിവിടങ്ങളിലെ മോഷണങ്ങളില്‍ ദര്‍വേഷിന്റെ കൂട്ടാളിയാണ് അനീഷ്. മോഷണക്കേസുകളുമായി ബന്ധപ്പെട്ട് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്ത ദര്‍വേഷിനെയും മറ്റൊരു കൂട്ടുപ്രതി മുഹമ്മദ് അസ്ലമിനെ(19)നേയും ബ്രോഡ് വേയിലും മാര്‍ക്കറ്റ് പരിസരങ്ങളിലും നടന്ന മോഷണക്കേസുകളിലെ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങിയതായിരുന്നു.

ഇതിനിടെയാണ് പുലര്‍ച്ചെ മൂന്നരയോടെ പോലീസുകാരന്റെ മുഖത്ത് കടലക്കറിയൊഴിച്ച് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചത്. മുഹമ്മദ് അസ്ലമിനെ(19) സ്റ്റേഷനില്‍ വെച്ച് തന്നെ പോലീസ് കീഴടക്കിയിരുന്നു. എന്നാല്‍ ദര്‍വേഷ് രക്ഷപ്പെട്ടു. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ രണ്ട് പോലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. പാറാവിലുണ്ടായിരുന്ന പ്രമോദ് എന്ന പൊലീസുകാരന്റെ കണ്ണിലാണ് കറിയൊഴിച്ചത്. രാത്രി ഭക്ഷണത്തിന് നല്‍കിയ കറിയായിരുന്നു ഇത്. എറണാകുളം ബ്രോഡ് വേയില്‍ നിരവധി കടകളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. പ്രതിക്കായി തെരച്ചില്‍ തുടരുന്നു. ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചാല്‍ സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍ നമ്പരുകള്‍: 90370 85388, 94979 62079, 94979 80427, 04842394500

Malappuram
English summary
50 above case against accused who flee from jail in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X