മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് വില്‍പന, 50 പാക്കറ്റ് കഞ്ചാവുമായി 51 കാരന്‍ പിടിയില്‍, വില്‍പന മഞ്ചേരി പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച്

  • By Desk
Google Oneindia Malayalam News

മലപ്പുറം: അമ്പതോളം പാക്കറ്റ് കഞ്ചാവുമായി മഞ്ചേരി സ്വദേശിയായ അമ്പത്തൊന്നുകാരന്‍ പിടിയില്‍. മഞ്ചേരി കരുവമ്പ്രം കോഴിക്കാട്ട്കുന്ന് വട്ടപ്പറമ്പില്‍ സത്താര്‍ അലിയാണ് ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായത്. മഞ്ചേരി പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്ന സത്താര്‍ അലി മഞ്ചേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്.

<strong>ലാലു കുടുംബത്തിൽ വീണ്ടും പൊട്ടിത്തെറി; ഇളയ മകൻ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു!!</strong>ലാലു കുടുംബത്തിൽ വീണ്ടും പൊട്ടിത്തെറി; ഇളയ മകൻ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു!!

ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ഒരാഴ്ചക്കിടെ നടന്ന വിവിധ റെയ്ഡുകളിലായി ഏഴ് കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടിയിരുന്നു. പ്രായമായവരെയും അന്യ സംസ്ഥാന തൊഴിലാളികളെയുമാണ് കഞ്ചാവ് മാഫിയ ചില്ലറ വില്‍പ്പനക്കായി ഉപയോഗപ്പെടുത്തുന്നത്.

Sathar Ali

പിടികൂടിയ ആളുകളില്‍ നിന്നും ജില്ലയിലെ മൊത്തവിതരണ സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ് ഐ ഇ ആര്‍ ബൈജു, പൊലീസുകാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, ദിനേശ് ഇരുപ്പകണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, എന്നിവരുടെ നേതൃത്വത്തില്‍ ആന്റി നര്‍കോട്ടിക്ക് സ്‌ക്വോഡ് അഗങ്ങളാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Malappuram
English summary
50 packet ganja seized in Manjeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X