മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് 503 പേര്‍ക്ക് കൂടി കൊറോണ രോഗം ഭേദമായി; ഇനി ചികില്‍സയില്‍ 5,329 പേര്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഇന്ന് 517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 480 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 32 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടും. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.

c

അതേസമയം 503 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായതായിട്ടുണ്ട്. ഇവരുള്‍പ്പെടെ 83,285 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലില്‍ 71,007 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,329 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 509 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 186 പേരും 187 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 461 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേ

കേരളത്തില്‍ ഇന്ന് 5000ത്തോളം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 466 ഹോട്ട് സ്പോട്ടുകളാണുള്ളത്. കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1141 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Malappuram
English summary
503 Corona patients discharged in hospitals in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X