സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ കൊറോണ രോഗികള്‍ മലപ്പുറത്ത്; ജില്ലയില്‍ ചികിത്സയില്‍ 5,209 പേര്‍
മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച 504 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചത് ഇന്ന് മലപ്പുറം ജില്ലയിലാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 478 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 18 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരുമാണ്.

629 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 83,904 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലില്‍ 68,676 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,209 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 489 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 179 പേരും 183 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 470 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
കേരളത്തില്‍ ഇന്ന് പുതിയ ഒരു ഹോട്ട് സ്പോട്ടാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 17) ആണ് പുതിയ ഹോട്ട് സ്പോട്ട്. ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1116 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications