മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ഇതുവരെ കൊറോണ മുക്തരായത് 85000 പേര്‍; മരിച്ചത് 484 പേര്‍

Google Oneindia Malayalam News

മലപ്പുറം: പുതുവര്‍ഷത്തില്‍ ജില്ലയ്ക്ക് ആശ്വാസമായി കോവിഡ് രോഗ വിമുക്തരുടെ എണ്ണവും. 2020 ലെ അവസാന ദിനത്തിലെ കണക്ക് പ്രകാരം ജില്ലയില്‍ 85,128 പേരാണ് കോവിഡ് രോഗ വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേട്ടമാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. വ്യാഴാഴ്ച മാത്രം 547 പേരാണ് കോവിഡ് രോഗ മുക്തി നേടിയത്. ഇതുവരെയായി ജില്ലയില്‍ 484 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

c

388 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 359 പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 17 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധിതരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ തെറിക്കും; ഞാനില്ലെന്ന് ഒരാള്‍, പുതുമുഖങ്ങളെ ഇറക്കി കളം പിടിക്കും

ജില്ലയില്‍ 66,828 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,973 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 426 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 212 പേരും 168 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Malappuram
English summary
547 Corona patients discharged in hospitals in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X